Categories
Flash News

ഷാനായില്‍ മഴ വര്‍ഷിക്കട്ടെ! കുന്നുമ്മക്കര ദേശത്തിന്റെ കഥ പറഞ്ഞ് കെ.ഇസ്മായില്‍

വടകര: ഷാനായ് (ചാനായ്) എന്ന പേരില്‍ ഒരു കൊച്ചു ദേശമുണ്ട് ഏറാമല കുന്നുമ്മക്കരയില്‍. ആരൊക്കെയോ ചേര്‍ന്ന് ആ നാട്ടുകാരെ ഷാനായിക്കാര്‍ (ചാനായിക്കാര്‍) എന്ന് അപഹസിച്ചും വിളിച്ചുപോന്നു.

നന്‍മയുടെ പ്രതീകങ്ങളായി അവിടെ ഒരു കൂട്ടം മനുഷ്യര്‍. റങ്കൂണ്‍ കണ്ണനും മാറോളിയും സൈഫുവും പോസ്റ്റ്മാന്‍ നമ്പൂതിരിയും സൂഫി പീര്‍ ഹുസൈന്‍ സുബഹാനും പുഴയില്‍ ഉസ്മാനും പച്ചിലാമ്മയും നൈലയും ഹാറൂനുമെല്ലാം ആ നാടിന്റെ സന്തോഷവും നൊമ്പരങ്ങളുമെല്ലാമാണ്. ഇപ്പോള്‍ ആ നന്മയുടെ നാടിന്റേയും അവിടെയുള്ള പച്ച മനുഷ്യരുടെയും കഥ മലയാള സാഹിത്യത്തിലെ അക്ഷര തിരുമുറ്റത്ത് നക്ഷത്ര ശോഭയോടെ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. ഒ വി വിജയന്റെ ഖസാക്ക് പോലെയോ, എം മുകുന്ദന്റെ മയ്യഴിപ്പുഴ പോലെയോ സാഹിത്യ ലോകത്തെ മറ്റൊരു വിസ്മയ ദേശപ്പെരുമ.. ഷാനായ്… അതെ കുന്നുമ്മക്കരയും ഏറാമലയും മലയാള സാഹിത്യത്തില്‍ അനശ്വരത നേടുകയാണ് ഷാനായ് പി ഓ എന്ന നോവലിലൂടെ. കുന്നുമ്മുക്കര സ്വദേശിയും എഴുത്തുകരാനുമായ കെ ഇസ്മായിലിന്റെ രചനയാണ് ഏറെ ശ്രദ്ധേയമാവുന്നത്. ഗ്രാന്മ ബുക്‌സ് ആണ് നോവല്‍ പ്രസിദ്ധീകരിച്ചത്. നേരത്തെ പ്രവാസിസായ ഇസ്മായില്‍ ഓര്‍ക്കാട്ടേരിയില്‍ ബുക്ക്‌സ് സ്റ്റാല്‍ നടത്തുകയാണ്.
മാലാഖമാര്‍ കൈയ്യിലെ മണ്‍ചിരാതില്‍ നിന്നും ചന്ദ്രരശ്മികണം നിക്ഷേപിച്ച് സുവര്‍ണ്ണ വെള്ളരികള്‍ വിരിയിക്കുന്ന ഗ്രീഷ്മ വെള്ളരിപ്പാടങ്ങള്‍… പ്രാണന്‍ വെടിഞ്ഞിട്ടും ജഢമായി തന്റെ പ്രിയതമയെ തേടി പുഴയിലൂടെ അലഞ്ഞ പുഴയില്‍ ഉസ്മാന്‍… നാടിന്റെ സന്ദേശവാഹകനായി ഷാനായിലെ ഇടവഴികളിലൂടെ കുട്ടികള്‍ക്ക് മിഠായിയും നാട്ടുകാര്‍ക്ക് സ്‌നേഹവും നല്‍കി തന്റെ സൈക്കിളില്‍ ഊരു ചുറ്റുന്ന പോസ്റ്റ്മാന്‍ നമ്പൂതിരി… പറ്റ് കണക്ക് കടയുടെ നിരപ്പലകയില്‍ എഴുതി വെച്ച് നാട്ടുകാര്‍ക്കെല്ലാം ചായ കടം നല്‍കുന്ന റങ്കൂണ്‍ കണ്ണന്‍…ഷാനായ് പുഴയുടെ ഗതിവിഗതികളും നിഗൂഢതകളും പങ്കുവെയ്ക്കുന്ന പച്ചിലാമ്മ…’
‘നിങ്ങളുടെ തിരുമുറ്റങ്ങളില്‍ കണിക്കൊന്നകള്‍ വീണ്ടും പൂത്തുലയുംവരേയും ഞാന്‍ നിങ്ങളോടൊപ്പമുണ്ടാകും’ എന്ന് അഭയാര്‍ത്ഥികളായ ബര്‍മ്മാപലായന സംഘത്തിന് വാഗ്ദാനം നല്‍കിയ ഷാനായിലെ അവസാന നാടുവാഴി കൊയിലോത്ത് ചെറിയകുറുപ്പ്…. സാഹിത്യ ലോകത്തേക്ക് എന്നെന്നും അമരത്വം നേടാന്‍ ഷാനായ് എന്ന മായാഗ്രാമവും ഗ്രാമവാസികളും പൊയ്‌പ്പോയ ആ കാലവും വായനയിലെ ഒരു പുതിയ വിസ്മയ തീരത്തേക്ക് സാഹിത്യാസ്വാദകരെ സ്വാഗതം ചെയ്യുമ്പോള്‍ കുന്നുമ്മക്കരയിലെ ഓരോ ചാനായ്ക്കാരനും ഇനി അഭിമാനത്തോടെ പറയാം ‘ഞാന്‍ ഷാനായക്കാരന്‍ ..

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP