Categories
Breaking News

പ്രാര്‍ത്ഥനകള്‍ വിഫലമായി ഷിഫാസിന് ദാരുണാന്ത്യം

വടകര : നാടിന്റെ മുഴുവന്‍ സഹായവും പ്രാര്‍ത്ഥനയും ഫലിച്ചില്ല കണ്ണൂക്കര ഫഹദ് മഹലില്‍ (27) ഷിഫാസ് മരണമടഞ്ഞു .

കഴിഞ്ഞ ചൊവ്വാഴ്ച ചോമ്പാല ബ്ലോക്ക് ഓഫീസിനു സമീപം ബൈക്ക് അപകടത്തില്‍ തലക്ക് ഗുരുതരമായ പരിക്ക് പറ്റി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചിക്തസയിലായിരുന്നു. വ്യാഴാഴ്ച ഷിഫാസിന്റെ കല്ല്യാണം നടക്കേണ്ടതായിരുന്നു. ബന്ധുവീട്ടില്‍ പോയിവരുമ്പോഴാണ് അപകടമുണ്ടായത്. ഭാരിച്ച ചികിത്സാ ചിലവ് കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. സോഷ്യല്‍ മീഡിയകളിലൂടെയുളള അഭ്യര്‍ത്ഥന അടക്കം മണിക്കൂറിനുളളില്‍ സഹായമായി എത്തിയെങ്കിലും നാടിന്റെയും ബന്ധുക്കളുടെയും പ്രാര്‍ത്ഥനക്ക് ഫലം കണ്ടില്ല. .ഞായറാഴ്ച പുലര്‍ച്ചയോടെ ഷിഫാസിന്റെ ജീവന്‍ നഷ്ടപെടുകയായിരുന്നു. ഓട്ടാ ഡ്രൈവറായ ഷംസൂവിന്റെയും സീനത്തിന്റെയും മകനാണ് . സഹോദരങ്ങള്‍ ഫഹദ് , ഷസ്‌ന ഫര്‍ഹത്ത് .

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP