വടകരയില്‍ കായിക പരിശീലന ക്യാമ്പിന് നാളെ തുടക്കമാകും

By | Friday December 21st, 2018

SHARE NEWS

വടകര:വടകര നഗരസഭ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിക്കുള്ളിലെ  സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കായിക പരിശീലന ക്യാമ്പ്  നാളെ  മുതല്‍ ആരംഭിക്കുമെന്ന് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.ഗോപാലൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മാര്‍ച്ച് ആദ്യ വാരംവരെ നടക്കുന്ന കോച്ചിംഗ് ക്യാമ്പില്‍ 5, 6, 7 ക്ലാസിലെ വിദ്യാര്‍ഥികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷം വോളിബോള്‍, ബാസ്കറ്റ്ബോള്‍, അത്‌ലറ്റിക്‌സ് എന്നീ ഇനങ്ങളില്‍ പരിശീലനത്തിനായി തെരഞ്ഞെടുത്ത 100 കുട്ടികളും, ഈ വര്‍ഷം അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന 120 കുട്ടികള്‍ അടക്കം 220 കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്.
പരിശീലന ക്യാമ്പ് നാരായണനഗരം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് നടത്തുന്നത്.പത്താംക്ലാസ് എത്തുമ്പോഴേക്കും വോളിബോള്‍, ബാസ്ക്കറ്റ്ബോള്‍,അത്‌ലറ്റിക്‌സ് എന്നീ ഇനങ്ങളില്‍ മികച്ച താരങ്ങളെ വാര്‍ത്തെടുക്കുകയാണ് ലക്‌ഷ്യം.വാർത്താ സമ്മേളനത്തില്‍ ക്യാമ്പ് ഡയരക്ടര്‍ പി.ചന്ദ്രന്‍,കോ-ഓര്‍ഡിനേറ്റര്‍ രാഘവന്‍ മാണിക്കോത്ത്,കൌണ്‍സിലര്‍മാരായ പി.വിജയി,ഇ. കെ.രമണി എന്നിവര്‍ പങ്കെടുത്തു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...