എന്റെ നെഞ്ചിനുളളില്‍ നീയാണു… താജുവിനൊപ്പം ശ്രീശങ്കരാചാര്യയിലെ ചുള്ളന്‍മാര്‍

By news desk | Wednesday January 3rd, 2018

SHARE NEWS

വടകര : വടകര ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററിലെ വിദ്യാര്‍ത്ഥികളുടെ പുതുവത്സരാഘോഷത്തിനു ഇത്തവണ കരുണയുടെ നിറമായിരുന്നു. വടകരയിലെ തണല്‍ ഡയാലിസിസ് സെന്ററിലേക്ക് വിദ്യാര്‍ഥികള്‍ സ്വരൂപിച്ച തുക കൈമാറിയാണ് ആഘോഷങ്ങള്‍ തുടങ്ങിയത്. 40000 / രൂപയാണ് ഇവരുടെ സ്‌നേഹ സമ്മാനം. വടകര സെന്റര്‍ ഡയറക്ടര്‍ അഡ്വ: ഷാജി.സി.ജി.അധ്യക്ഷത വഹിച്ചു.

സെന്റര്‍ മാനേജര്‍ രവീന്ദ്രന്‍ സ്വാഗതവും സനൂപ് നന്ദിയും പറഞ്ഞു.തണല്‍ ട്രസ്റ്റ് ട്രെഷറര്‍ ടി.എ.നാസര്‍ ഫണ്ട് ഏറ്റുവാങ്ങി. ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ച, പ്രശസ്ത ഗായകന്‍ താജുദ്ധീന്‍ വടകരയുടെ പാട്ടുകള്‍ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികള്‍ക്ക് ആവേശം പകര്‍ന്നു. സാധാരണ കമ്പ്യൂട്ടര്‍ സെന്ററില്‍ നിന്നും വ്യത്യസ്തമായി, കമ്പ്യൂട്ടര്‍ സെന്റര്‍ എന്നതിലുപരി ഒരു കമ്പ്യൂട്ടര്‍ കോളേജിന്റെ അനുഭവമാണ് ഇവിടുള്ളതെന്നു വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെട്ടു

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്