മലബാര്‍ വിഷന്‍ ക്യാമറാമാന്‍ ശ്രീജിത്ത് ബേപ്പൂര്‍ നിര്യാതനായി

By | Monday May 13th, 2019

SHARE NEWS

തലശ്ശേരി:  .മലബാര്‍ വിഷന്‍ ക്യാമറാമാന്‍ ശ്രീജിത്ത് ബേപ്പൂര്‍ (51) നിര്യാതനായി. രോഗബാധിതനായി രണ്ട് മാസത്തോളമായി കോഴിക്കോട് ബേബി മെമ്മോറിയല്‍, സഹകരണ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്നു. വിശ്വാനാഥന്റെയും  ലീലയുടെയും മകനാണ്.

ഭാര്യ.ചൊക്ലി സ്വദേശിനി ജിതിഷ.

വൈകീട്ട് നാല് മണിക്ക് മാഹി മുന്‍സിപ്പല്‍ മൈതാനിയില്‍ പൊതു ദര്‍ശനം വെയ്ക്കും. പിന്നീട് സ്വദേശമായ ബേപ്പൂരിലേക്ക് കൊണ്ടു പോകും.

 

 

വിട പറഞ്ഞത് പ്രാദേശിക വാര്‍ത്താ മേഖലയിലെ നിറസാന്നിധ്യം

തലശ്ശേരി: ദീര്‍ഘകാലമായി മാഹി മേഖലയില്‍ പ്രാദേശിക വാര്‍ത്താ ചാനല്‍ രംഗത്തും വീഡിയോ ഗ്രാഫി രംഗത്തും നിറസാന്നിധ്യമായിരുന്നു ശ്രീജിത്ത് ബേപ്പൂര്‍.
ചൊക്ലിയിലെ ജിതിഷയെ
വിവാഹം കഴിക്കുന്നതോട് കൂടിയാണ് മാഹി, തലശ്ശേരി മേഖലകളില്‍ പ്രവര്‍ത്തനം മാറ്റുന്നത്.
മലബാര്‍ വിഷന്‍ ചാനലില്‍ പ്രാദേശികം എന്ന വാര്‍ത്താധിഷ്ഠിത പരിപാടി നടത്തിവരികയായിരുന്നു’
ഏത് പൊതുപരിപാടികളിലും ക്യാമറയുമായി ചെറുപുഞ്ചിരിയോടേയെത്തുന്ന ശ്രീജിത്ത് ബേപ്പൂര്‍
ബേപ്പൂരാന്‍ എന്ന പേരിലാണ് സുഹൃത്തുക്കള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത് ‘
രണ്ട് മാസത്തിലേറെയായി രോഗത്തോട് പൊരുതുമ്പോഴും ജീവിതത്തിലേക്ക് വേഗത്തില്‍ മടങ്ങിയെത്തും എന്ന് സുഹൃത്തുക്കള്‍ കരുതിയിരിക്കുമ്പോഴാണ് മരണത്തിന് കീഴടങ്ങുന്നത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്