കിടപ്പുരോഗികൾക്ക് ജീവിത വഴി തുറക്കുന്ന ‘മഷിത്തണ്ട്’ വിദ്യാര്‍ഥികള്‍ക്ക് അക്ഷര വഴി

By | Wednesday December 5th, 2018

SHARE NEWS

 

വടകര: കിടപ്പുരോഗികൾക്ക് ജീവിത വഴി തുറക്കുന്ന ‘മഷിത്തണ്ട്’ വിദ്യാര്‍ഥികള്‍ അക്ഷര വഴി. നഗരസഭയിലെ കിടപ്പുരോഗികൾ ഇനി വീട്ടിൽവെച്ചുതന്നെ പേനകൾ നിർമിക്കും. ജീവിതമാർഗം കണ്ടെത്തുന്നതിനൊപ്പം ബോൾ പേനകൾ തീർക്കുന്ന പരിസ്ഥിതി പ്രശ്നം ലഘൂകരിക്കുകയെന്ന ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ടാണ് കിടപ്പുരോഗികൾ മഷിത്തണ്ട് എന്ന പേരിൽ പേന നിർമിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ 15 കിടപ്പുരോഗികളുടെ വീട്ടുകാർക്ക് പേനനിർമാണത്തിൽ പരിശീലനം നൽകി.

ജില്ലാ ഗവ.ആശുപത്രി പാലിയേറ്റീവ് വിഭാഗവും കാലിക്കറ്റ് സർവകലാശാലയുടെ പാലോളിപ്പാലത്തെ ബി.എഡ്. സെന്റർ വിദ്യാർഥികളുമാണ് പരീശീലനത്തിന് നേതൃത്വം നൽകിയത്. ആശാവർക്കർമാരും മാർഗനിർദേശം നൽകി. കടലാസ് ഉപയോഗിച്ച് കിടപ്പുരോഗികൾ പേനകൾ നിർമിക്കുന്ന ‘മഷിത്തണ്ട്’ എന്ന പദ്ധതിപ്രകാരമാണ് പരിശീലനം.

ഇത്തരത്തിലുള്ള പേനകൾ സ്കൂളുകൾ വഴി വിറ്റഴിക്കുമ്പോൾ മികച്ച പ്രതികരണമാണ് കിട്ടുന്നത്. ഇതേത്തുടർന്നാണ് നഗരസഭയിലെ കിടപ്പുരോഗികളെകൂടി പദ്ധതിയുടെ ഭാഗമാക്കിയത്. പഴയ വാരികകളുടെയും മറ്റും കടലാസ് ഉപയോഗിച്ചാണ് പേനനിർമാണം. റീഫിൽ മാത്രമാണ് പ്ലാസ്റ്റിക്കിലുള്ള ഘടകം. ഇത് പാലീയേറ്റീവ് കമ്മിറ്റി എത്തിച്ചുനൽകും. വീട്ടുകാർ പേനനിർമാണം പഠിച്ചശേഷം കിടപ്പുരോഗികളെ ഇവർ പരിശീലിപ്പിക്കും.

തുടർന്ന് ഇവർ നിർമിക്കുന്ന പേനകൾ വിപണനം നടത്താനും ജില്ലാ ആശുപത്രി പാലിയേറ്റീവ് വിഭാഗം സഹായിക്കും. നഗരസഭയിലെ സ്കൂളുകൾ വഴി പേന വിൽക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി അമ്പത് ശതമാനം സ്കൂളുകളിൽ ബോധവത്കരണം പൂർത്തിയായി. ഒരു പേനയ്ക്ക് എട്ടുരൂപയാണ് ഈടാക്കുക. രണ്ടായിരം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഒരുമാസം പതിനായിരം പേനകൾ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇതുനോക്കുമ്പോൾ കടലാസുപേനകൾക്ക് മികച്ച വിപണിയുണ്ടെന്നാണ് സംഘാടകരുടെ വിലയിരുത്തൽ.

ജില്ലാ സ്കൂൾ കലോത്സവവേളയിൽ മഷിത്തണ്ട് എന്നുപേരിട്ട കടലാസുപേനകൾ ഒരുകൂട്ടം വിദ്യാർഥികൾ വിപണനം നടത്തിയപ്പോൾ മികച്ച പ്രതികരണംതന്നെ ലഭിച്ചു. ബോൾപേനകൾ ഉപേക്ഷിക്കുമ്പോൾ ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നവും ഒഴിവാക്കാം.

പരിശീലനപരിപാടി നഗരസഭ ചെയർമാൻ കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി. ഗിരീശൻ അധ്യക്ഷത വഹിച്ചു. ആശുപത്രി സുപ്രണ്ട് ഡോ.കെ.വി. അലി, റാൻഡോൾഫ് വിൻസെന്റ് തുടങ്ങിയവർ സംസാരിച്ചു.

[related_posts_by_tax taxonomies="post_tag" posts_per_page="5" title="May also Like"]
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്