വടകര: പ്രവാസി ലീഗ് അഖിലേന്ത്യ ട്രഷററും യുഡിഎഫ് പയ്യോളി മുന്‍സിപ്പല്‍ കമ്മിറ്റി ചെയര്‍മാനുമായ ഇരിങ്ങല്‍ കോട്ടക്കല്‍ സീതിവീട്ടില്‍
എസ്.വി.അബ്ദുല്ല (73) നിര്യാതനായി .

പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ്, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ്, മുസ്ലീം ലീഗ് പയ്യോളി പഞ്ചായത്ത് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. വടകര താഴെഅങ്ങാടി സ്വദേശിയായ എസ്.വി.അബ്ദുള്ള വാട്ടര്‍ അതോറിറ്റിയില്‍ ഉദ്യോഗസ്ഥനായിരുന്നു. വടകരയിലെ സാമൂഹിക സാംസ്കാരിക മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന എസ്.വി പ്രവാസലോകത്തും തിളങ്ങി. കലാകാരന്മാരുടെ കൂട്ടായ്മയായ ‘ഇക്കാമ’യുടെ സംസ്ഥാന ചെയര്‍മാനാണ്. അധ്യാപകനും പത്രപ്രവര്‍ത്തകനുമായിരുന്ന എ.മമ്മു മാസ്റ്റരുടെ മകനാണ്.

വടകര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Vatakaranews Live
RELATED NEWS
