റംസാന്റെ വരവ് അറിയിച്ച് താഴെ അങ്ങാടിയിലെ അത്താഴം ഉണര്‍ത്തുകാര്‍

By | Saturday May 9th, 2020

SHARE NEWS

വടകര: എല്ലാ തകടം മറിയുന്ന മഹാമാരിക്കാലത്ത് സര്‍വ്വ ശക്തനായ സ്രഷ്ടാവിന്റെ കാര്യുണ്യ സ്പര്‍ശമുള്ള പുണ്യ മാസത്തില്‍
താഴെ അങ്ങാടിയിലെ അത്താഴം ഉണര്‍ത്തുകാര്‍ സാന്നിധ്യമറിയിക്കുകയാണ്. തട്ടാന്‍ കണ്ടി അലിയും പളഅളിക്കുട്ടി മഹുമൂദുമാണ് പാരമ്പര്യം കാത്ത് സൂക്ഷിച്ച് അത്താഴം ഉണര്‍ത്തല്‍ തുടര്‍ന്ന് പോകുന്നത്.

നോമ്പ് അനുഷ്ഠിച്ച് തറാവീഹ് നമസ്‌ക്കാരവും കഴിഞ്ഞ് ക്ഷീണിതരായി ഉറക്കത്തിലേക്ക് വഴുതി വീഴാതിരിക്കാന്‍ വേണ്ടി അത്താഴം ഉണര്‍ത്തല്‍.

അമ്മാവന്‍ അബൂബക്കറിന്റെയും വലിയുപ്പ ഉമറിന്റെയും കൂടെ അത്താഴം മുട്ടാനിറങ്ങിയ ഓര്‍മ്മ അലിയുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്. പിതാവ് അബ്ദുള്ളയുടേയും ജ്യേഷ്ഠന്‍ മുസ്തഫയുടേയും മരണ ശേഷമാണ് മഹമൂദ് ഇതിലേക്കെത്തുന്നത്. ഇരുവര്‍ക്കും കൂട്ടായി വര്‍ഷങ്ങളായി ആങ്ങാട്ട് പുതിയ പുരയില്‍ (ഹക്കീം) അക്ബറും കൂടെയുണ്ട്.

താഴെ അങ്ങാടി വലിയ ജുമഅത്ത് പള്ളിയില്‍ നിന്ന് രാത്രി 12.30 ന് ശേഷമാണ് അത്താഴം മുട്ട് തുടങ്ങുന്നത്. അഴിത്തല മുതല്‍ ആവിക്കല്‍ തോട് വരെഊടു വഴികള്‍ പള്ളി പരിസരത്ത് തന്നെ സമാപിക്കും.

ചെണ്ടയ്ക്ക് സമാനമായ തുകല്‍ കൊണ്ട് നിര്‍മ്മിച്ച വാദ്യോപകരണങ്ങളാണ് അവര്‍ ഉപയോഗിക്കുക.

മൊബൈല്‍ ഫോണ്‍ അലാറങ്ങള്‍ വ്യാപകമായ കാലത്തും താഴെ അങ്ങാടിയില്‍ അത്താഴം ഉണര്‍ത്തുകാര്‍ക്ക് കാതോര്‍ക്കുന്നവര്‍ ഏറെയാണ്.

മുന്‍ കാലങ്ങളില്‍ പല പ്രദേശങ്ങളിലും അത്താഴം ഉണര്‍ത്തുകാര്‍ ഉണ്ടായിരുന്നെങ്കിലും കാലക്രമേണ ഇല്ലാതാകുകയായിരുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്