ഗ്രാമ പഞ്ചായത്തുകളുടെ പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ച നടപടിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധിച്ചു

By | Tuesday September 15th, 2020

SHARE NEWS

അഴിയൂര്‍: ഗ്രാമ പഞ്ചായത്തുകളുടെ പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ച പിണറായി സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ കെ പി സി സി യുടെ നിര്‍ദേശ പ്രകാരം, അഴിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്താഫീസിന് മുന്നില്‍ ജനപ്രതിനിധികളുടെ നേതൃത്യത്തില്‍ സത്യാഗ്രഹസമരം നടത്തി. കെ പിസിസി സെക്രട്ടറി അഡ്വ ഐ മൂസ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മഹിജ തോട്ടത്തില്‍, സുധമാളിയേക്കല്‍ ധര്‍ണ്ണക്ക് നേതൃത്വം നല്‍കി. മണ്ഡലം പ്രസിഡണ്ട് പി.ബാബുരാജ് അദ്ധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി ബാബു ഒഞ്ചിയം, അശോകന്‍ ചോമ്പാല കെ.പി.രവീന്ദ്രന്‍ പാമ്പള്ളി ബാലകൃഷ്ണന്‍, അജയ് മാളിയേക്കല്‍, ഹരിദാസ് മുക്കാളി, ഷെറഫുദ്ധീന്‍, പുരുഷുരാമത്ത്, പി.പി.ഭാസ്‌കരന്‍ ,പി.വത്സന്‍ പ്രസംഗിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *