വക്കീല്‍ വേണ്ട;ഫീസ് വേണ്ട. ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ പരസ്യം

By | Saturday December 14th, 2019

SHARE NEWS

അഭിഭാഷകര്‍ അദാലത്തില്‍ നിന്നും വിട്ടുനിന്നു.

വടകര : വക്കീല്‍ വേണ്ട ഫീസ് വേണ്ട എന്ന പരസ്യം നല്‍കിയ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ കീഴില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഇന്ന് വടകര കോടതികളില്‍ നടത്തിയ മെഗാ അദാലത്തില്‍ നിന്നും വടകരയിലെ അഭിഭാഷകര്‍ വിട്ടു നിന്നു ‘

ഇതോടെ അദാലത്ത് മുടങ്ങി.വക്കീലിന്റെ ആവശ്യമില്ലാത്തയിടത്ത് മേലിലും ലീഗല്‍ സര്‍വീസസ് കമ്മറ്റിയുടെ എല്ലാ പരിപാടികളും ബഹിഷ്‌ക്കരിക്കാന്‍ വടകര ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചു.

അഭിഭാഷകര്‍ നിയമസഹായ കേസുകള്‍ നടത്തില്ല ജയില്‍ സന്ദര്‍ശനവും പ്രതികള്‍ക്കുള്ള നിയമോപദേശവും നിര്‍ത്തിവെക്കാനും തീരുമാനിച്ചു. വടകര ബാര്‍ അസോസിയേഷന്‍ വിളിച്ചു ചേര്‍ത്ത അടിയന്തിര ജനറല്‍ ബോഡിയില്‍ എകകണ്ഠമായാണ് തീരുമാനമെടുത്തത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *