വടകരയിലെ താല്‍ക്കാലിക ബസ് സ്റ്റാന്റ്; ലിങ്ക് റോഡില്‍ യാത്രക്കാര്‍ക്കും ബസ്സ്‌ ജീവനക്കാര്‍ക്കും ദുരിതം

By | Wednesday June 12th, 2019

SHARE NEWS

വടകര: ജനുവരി ഒന്നുമുതല്‍ വടകര നഗരത്തില്‍ നടപ്പിലാക്കിയ ഗതാഗത പരിഷ്കരണത്തിന്റെ പൊല്ലാപ്പ് അവസാനിക്കുന്നില്ല.പയ്യോളി-മേപ്പയ്യൂര്‍-പേരാമ്പ്ര റൂട്ടിലോടുന്ന ബസുകള്‍ പഴയ ബസ്റ്റാന്‍റില്‍ കയറുന്നതിന് പകരം ലിങ്ക് റോഡില്‍ അവസാനിപ്പിച്ച നടപടിയാണ് വിനയാകുന്നത്.ഇവിടെ സ്ഥാപിച്ച ബസ് വെയിറ്റിംങ് ഷെഡിന്റെ പരിമിതി പൊരിവെയിലില്‍ യാത്രക്കാര്‍ക്ക് ദുരിതം സമ്മാനിച്ചതിനു പുറമെ വരും ദിവസങ്ങളില്‍ മഴയാരംഭിക്കുന്നതോടെ പ്രയാസം ഇരട്ടിയാവും.

കുട്ടികളുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് നില്‍ക്കാനുള്ള സൗകര്യം ഇവിടെയില്ല.80 ബസുകളാണിതുവഴി സര്‍വീസ് നടത്തുന്നത്.വടകര ടൗണിലെ പൊതുവായ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനു വേണ്ടിയാണ് പയ്യോളി-പേരാമ്പ്ര റൂട്ടിലെ ബസുകള്‍ പഴയ സ്റ്റാന്‍റില്‍ പ്രവേശിക്കാതെ ലിങ്ക് റോഡില്‍ നിര്‍ത്തി ആളെ കയറ്റി എടോടി, പുതിയസ്റ്റാന്‍റ് വഴി പോകണമൊണ് നിര്‍ദേശിച്ചത്.

എന്നാൽ പുതിയ പരിഷ്കാരം മാര്‍ക്കറ്റ് റോഡിലെ ഗതാഗതകുരുക്കിന് ഒരു പരിധിവരെ അയവ് വരുത്തിയെങ്കിലും പഴയ ബസ് സ്റ്റാൻഡ് പരിസരം മുതല്‍ അഞ്ച് വിളക്ക് വരെ ഗതാഗതകുരുക്കിന്റെ പിടിയില്‍ തന്നെയാണ്.പയ്യോളി-മേപ്പയ്യൂര്‍-പേരാമ്പ്ര റൂട്ടിലോടുന്ന ബസിലെ ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യമില്ലാത്തതിനെ കുറിച്ചാണ് പറയാനുള്ളത്.

ബസ് പാർക്ക് ചെയ്യുന്ന ഇടങ്ങളിൽ കംഫർട്ട് സ്റ്റേഷൻ ഉൾപ്പടെയുള്ള സംവിധാനങ്ങളും,യാത്രക്കാർക്ക് മഴയും,വെയിലും കൊള്ളാതെ ബസ് കാത്തിരിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തണമെന്നിരിക്കെ ലിങ്ക് റോഡില്‍ നിര്‍ത്തിയിടുന്നതിനാല്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങളൊന്നും ഇവിടെയില്ലാത്തത് ബസ് ജീവനക്കാർക്കും,യാത്രക്കാർക്കും ദുരിതങ്ങൾ വരുത്തുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്