Categories
Flash News

ലോറി നിയന്ത്രണം വിട്ട് അപകടം ; കുറ്റ്യാടി പ്രകംതളം ചുരം റോഡില്‍ ഗതാഗതക്കുരുക്ക്

കുറ്റ്യാടി: ലോറി നിയന്ത്രണം വിട്ട് അപകടമുണ്ടായതിനെ തുടര്‍ന്ന് പ്രകംതളം ചുരം റോഡില്‍ ഗതാഗതക്കുരുക്ക് . വാഹനത്തിനുള്ളില്‍ കുടങ്ങിക്കിടന്ന രണ്ടുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

താമരശ്ശേരി ചുരത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വലിയ വാഹനങ്ങളെല്ലാം കുറ്റ്യാടി ചുരം വഴിയാണ് കടന്നുപോകുന്നത് കാരണം ഗതാഗതക്കുരുക്ക് വര്‍ധിപ്പിക്കുന്ന സാഹചര്യമാണുള്ളത്.

ലോറി നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. പിന്നാലെ മറ്റൊരു ലോറി വന്ന് അപകടത്തില്‍ പെട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു.


താമരശ്ശേരി ചുരത്തില്‍ രണ്ടാഴ്ചയായി അറ്റകുറ്റപ്പണി നടക്കുകയാണ്. പണിക്കിടെ രണ്ട് തവണ മണ്ണിടിഞ്ഞു. തുടര്‍ന്ന് എല്ലാ ഭാരവാഹനങ്ങളും കുറ്റ്യാടി ചുരം വഴി കടന്നുപോകണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു.

പൂര്‍ണമായും കുറ്റ്യാടി ചുരത്തെ ആശ്രയിച്ചാണ് അന്തര്‍ സംസ്ഥാന പാതയില്‍ ഇപ്പോള്‍ ഗതാഗതം നടന്നുകൊണ്ടിരിക്കുന്നത്. പോലീസും നാട്ടുകാരും ചേര്‍ന്ന് ഗതാഗതക്കുരുക്കഴിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP