പയ്യോളിയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ട് എം.ബി.ബി.എസ് വിദ്യാർത്ഥികൾ മരിച്ചു

By | Tuesday July 30th, 2019

SHARE NEWS

പയ്യോളി: ദേശീയപാതയിൽ പയ്യോളി അയനിക്കാട് കുറ്റിയിൽ പീടികയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ചോമ്പാല കുഞ്ഞിപ്പള്ളി തൗഫീഖ് മൻസിൽ അബ്ദുൽ അസീസിന്റെ മകൻ മുഹമ്മദ് ഫായിസ് (20), പേരാമ്പ്ര പൈതോത്ത് തട്ടോത്ത് വീട്ടിൽ വിജയന്റെ മകൻ വിഷ്ണു എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു.

പുലർച്ചെ രണ്ടു മണിക്കായിരുന്നു അപകടം. തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് കൂട്ടിയിടിച്ചത്.

അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതക്കുരുക്ക് ഉണ്ടായി. വടകരയിൽനിന്ന് നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റും പയ്യോളി പോലീസും നാട്ടുകാരും മറ്റു വാഹനയാത്രക്കാരും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്