ക്രിമിനല്‍ പശ്ചാത്തലമുള്ള പൊതു പ്രവര്‍ത്തകനാണ് പിണറായി : മുല്ലപ്പളി രാമചന്ദ്രന്‍

By news desk | Friday February 23rd, 2018

SHARE NEWS

വടകര : ഓര്‍ക്കാട്ടേരി, ഒഞ്ചിയം മേഖലകളില്‍ സിപിഎം നടത്തുന്ന
അക്രമങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തില്‍ വടകരയില്‍ കുത്തിയിരിപ്പ് നടത്തി. മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി, പാറക്കല്‍ അബ്ദുള്ള എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ യു ഡി എഫ്, ആര്‍ എം പി ജനപ്രതിനിധികളാണ് വടകര പുതിയ ബസ്സ്സ്റ്റാന്‍ഡിന് സമീപം കുത്തിയിരിപ്പ് സമരം നടത്തിയത്.  ഇന്നലെ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയായിരുന്നു സമരം. ഐക്യദാര്‍ഢ്യവുമായി ആര്‍എംപിഐ നേതാക്കളും സമരപന്തലിലെത്തി. പരിപാടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ടി പി ചന്ദ്രശേഖരന്‍ വധത്തിന് സമാനമായ രീതിയിലുള്ള കൊലപാതകമാണ് ഷുഹൈബിന്റെതെന്ന് അദ്ദേഹം പറഞ്ഞു. ക്രിമനല്‍ പശ്ചാത്തലമുള്ള പൊതുപ്രവര്‍ത്തകനാണ് പിണറായിയെന്നും, അദ്ദേഹം പറയുന്നത് പോലിസ് അനുസരിക്കുമോ എന്ന് സംശയമാണെന്നും മുല്ലപ്പളി രാമചന്ദ്രന്‍ എം പി പറഞ്ഞു. യുഡിഎഫ് ചെയര്‍മാന്‍ കൂടാളി അശോകന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സംസാരിച്ച എല്ലാവരും പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. അക്രമങ്ങള്‍ നടക്കുന്ന
സമയത്ത് പൊലീസ് ഫലപ്രദമായ നടപടികള്‍ കൈകൊണ്ടില്ലെന്നും, പൊലീസ് അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്ന സമീപനമാണ് എടുത്തതെന്നും നേതാക്കള്‍ ആരോപിച്ചു.

പൊലീസ് ഇത്തരത്തിലുള്ള നിലപാടാണ് മുന്നോട്ടും
എടുക്കുന്നതെങ്കില്‍ ജനാധിപത്യപരമായ രീതിയില്‍ നേരിടുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.കൂടാളി അശോകന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡണ്ട് ടി സിദ്ധീഖ്, ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു, ബാബു ഒഞ്ചിയം, കോട്ടയില്‍ രാധാകൃഷ്ണന്‍, ഇടി അയ്യൂബ്, ഒകെ ഇബ്രാഹിം,പി ജയരാജന്‍, കാവില്‍ പി മാധവന്‍, സി കെ വിശ്വനാഥന്‍, പുറന്തേടത്ത് സുകുമാരന്‍, സി കെ മൊയ്തു എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്