വാഹന നിയമം പാലിച്ചവര്‍ക്ക് കൈനിറയെ സമ്മാനങ്ങളുമായി വടകര ജെ.സി.ഐ

By | Tuesday January 14th, 2020

SHARE NEWS

വടകര: മോട്ടോര്‍ വാഹന നിയമം പാലിച്ച് വാഹനമോടിച്ചവര്‍ക്ക് മധുര പലഹാരവും സമ്മാനങ്ങളുമായി ജെ.സി.ഐ പ്രവര്‍ത്തകര്‍. ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി വടകര ടൗണ്‍ ജെ.സി.ഐ മോട്ടോര്‍ വാഹന വകുപ്പുമായി ചേര്‍ന്നാണ് വ്യത്യസ്ത പരിപാടി സംഘടിപ്പിച്ചത്.

ദേശീയപാതയില്‍ സൗഹൃദ വാഹന പരിശോധനയില്‍ ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിച്ചെത്തിയവരെ അഭിനന്ദിക്കുന്നതിനൊപ്പമാണ് സമ്മാനങ്ങള്‍ നല്‍കിയത്. പെരുവാട്ടംതാഴയില്‍ രണ്ട് മണിക്കൂര്‍ നീണ്ട പരിശോധനയില്‍ ബി.ഇ.എം.എച്ച്.എസ്സിലെ എന്‍.സി.സി കാഡറ്റുകളും പങ്കാളികളായി. നിയമം ലംഘിച്ച് വാഹനമോടിച്ചവര്‍ക്ക് ഉപദേശവും താക്കീതും നല്‍കിയാണ് വിട്ടയച്ചത്.

വടകര ആര്‍.ടി.ഒ എ.കെ രാധാകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു. വടകര ടൗണ്‍ ജെ.സി.ഐ പ്രസിഡന്റ് ആര്‍ രോഷിപാല്‍ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് ആര്‍.ടി.ഒ എന്‍ സുരേഷ്, എം.വി.ഐമാരായ എസ്. സുരേഷ്, ഫെനില്‍ ജെ തോമസ്, എ.എം.വി.ഐമാരായ സൂരജ് മൂര്‍ക്കോത്ത്, എം.പി റോഷന്‍, പി അനൂപ്, ജെ.സി.ഐ വനിതാ വിഭാഗം മേഖലാ ചെയര്‍പേഴ്‌സണ്‍ ശ്രീന രോഷിപാല്‍, ശ്രീനിവാസന്‍ അരിങ്ങോട്ടില്ലം, കെ ധനില്‍രാജ്, ഷാജി ജയന്‍, പി.ടി മുഹമ്മദ് അജ്മല്‍ സംസാരിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്