സോഷ്യലിസ്റ്റ് നേതാവ് എം.കെ.ഗോപാലന്റെ സ്മരണയില്‍ വൈക്കിലശ്ശേരി ഗ്രാമം

By | Friday May 22nd, 2020

SHARE NEWS

വടകര : പ്രമുഖ സോഷ്യലിസ്റ്റും ചോറോട് ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടുമായിരുന്ന എം.കെ.ഗോപാലന്റെ ഇരുപത്തിയഞ്ചാം ചരമവാര്‍ഷിക ദിനം വിവിധ പരിപാടികളോടെ വൈക്കിലശ്ശേരിയില്‍ നടത്തി.

കാലത്ത് എം.കെയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്ക് എല്‍.ജെ.ഡി.ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രന്‍, സംസ്ഥാന സെക്രട്ടറി ഇ.പി.ദാമോദരന്‍ മാസ്റ്റര്‍, കെ.എം.നാരായണന്‍, ടി.പി.ശ്രീധരന്‍ രേവതി പെരു വാണ്ടിയില്‍ ,വി.പി.പവിത്രന്‍, കൊല്യോടി രാമചന്ദ്രന്‍ ഇ ശ്രീധരന്‍, സി.വാസു, പി.സി.ശശീന്ദ്രന്‍, അതുല്‍ സുരേന്ദ്രന്‍, ഇന്ദ്രജിത്ത്, ദീനില്‍ ദിനേശ്, എന്നിവര്‍ നേതൃത്വം നല്‍കി

ചോറോട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ മുഴുവന്‍ വീടുകളിലും, 6, 7, വാര്‍ഡുകളില്‍ തെരഞെടുക്കപ്പെട്ടവര്‍ക്കുമായ് എണ്ണൂറ് ( 800 ) കിറ്റുകള്‍ വിതരണം ചെയ്തു. എല്‍.ജെ.ഡിസംസ്ഥാന സെക്രട്ടറി ഇ.പി ദാമോദരന്‍ മാസ്റ്റര്‍ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സി.വാസു അധ്യക്ഷത വഹിച്ചു.കെ.എം.നാരായണന്‍, പ്രസാദ് വിലങ്ങില്‍, പി.സി.ശശീന്ദ്രന്‍, അതുല്‍ സുരേന്ദ്രന്‍, വി.പി.പവിത്രന്‍, കെ.പി.സുരേന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്