വ്യാജ ഹര്‍ത്താലിന്റെ പേരില്‍ പ്രകോപനം സൃഷ്ടിച്ച് ഹിന്ദു ഐക്യവേദി പൊതുയോഗം

By | Friday April 27th, 2018

SHARE NEWS

വടകര: അപ്രഖ്യാപിത ഹര്‍ത്താലിന്റെ പേരില്‍ മലബാര്‍ മേഖലയില്‍ നടന്ന അക്രമങ്ങളുടെ പേരില്‍ പ്രകോപനം സൃഷ്ടിച്ച് വടകരയില്‍ ഹിന്ദുഐക്യവേദി പൊതുയോഗം.

ഹര്‍ത്താലിന്റെ പേരില്‍ മതത്രീവവാദികള്‍ നടത്തിയ അക്രമങ്ങളെ മതേകര കക്ഷികളുടെ നേതൃത്വത്തില്‍ അപലിപ്പിക്കുകയും നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്ത്‌പ്പോഴാണ് അക്രങ്ങളുടെ പാപഭാരം മുഴവന്‍ ഒരു പ്രത്യേക മതവിഭാഗത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടത്തിയത്.

കഴിഞ്ഞ ദിവസം വടകര കോട്ടപ്പറമ്പില്‍ ഹിന്ദു ഐക്യവേദി നേതാവ് ശശികല നടത്തിയ പ്രസംഗം പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ളവയായിരുന്നു.

മുഖ്യാധാരാ മുസ്ലീം നേതൃത്വം തള്ളി കളഞ്ഞ മലബാര്‍ സംസ്ഥാനം, ലൗ ജിഹാദ്, തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് ഭീതി പടരത്തുവാനും ശ്രമമുണ്ടായി.

യോഗത്തില്‍ ഹിന്ദുഐക്യവേദി ജില്ല പ്രസിഡന്റ് സദാന്ദന്‍ ആയാടത്തില്‍ അധ്യക്ഷത വഹിച്ചു. ബി ജെ പി മേഖല പ്രസിഡന്റ് വി വി രാജന്‍, ഹിന്ദുഐക്യവേദി ജില്ല സെക്രട്ടറി പി ഇ രാജേഷ്, എം ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വേണു കുറ്റിയില്‍ സ്വാഗതസ്വും, വിജയലക്ഷ്മി ടീച്ചര്‍ നന്ദിയും പറഞ്ഞു.പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി വടകര നാരായണനഗരത്തില്‍ നിന്ന് ആരംഭിച്ച പ്രകടനം കോട്ടപ്പറമ്പില്‍ അവസാനിച്ചു.

പി എം അശോകന്‍, എം പ്രദീപന്‍,അഡ്വ.എം. രാജേഷ് കുമാര്‍ രാമദാസ് മണലേരി, എം ബാലകൃഷ്ണന്‍ വേണുനാഥന്‍,ഗണേശന്‍ കുരിയാടി, മണലില്‍ വത്സലന്‍,ശ്രീധരന്‍ മടപ്പള്ളി ജനപ്രതിനിധികളായ പി കെ സിന്ധു, വ്യാസന്‍ പുതിയപുരയില്‍, ശ്യാംരാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി ,

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...