Categories
Flash News

വടകരയില്‍ ചതിച്ചത് ആര് ? വോട്ട് ചോര്‍ച്ച സിപിഎമ്മും ഇടത് മുന്നണിയും

വടകര : സംസ്ഥാനത്ത് ഇടതുതരംഗം ആഞ്ഞ് വീശിയപ്പോഴും വടകരയിലുണ്ടായ പരാജയം സി.പി.എമ്മും എല്‍ഡിഎഫും ആഴത്തില്‍ പരിശോധിക്കുന്നു.

ബി.ജെ.പി. വോട്ട് മറിച്ചതാണ് പരാജയത്തിന് കാരണമെന്ന വാദമാണ് ഇടതുമുന്നണിയും സി.പി.എമ്മും എല്‍.ജെ.ഡി.യുമെല്ലാം മുന്നോട്ടുവെക്കുന്നതെങ്കിലും മുന്നണിയില്‍നിന്ന് വോട്ടുചോര്‍ച്ച ഉണ്ടായോ എന്നതുള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിശോധിക്കണമെന്ന്് ആവശ്യം ശക്തമാണ്. സിപിഎം സംഘടനാ സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചിട്ടും വടകരയിലെ തോല്‍വി പാര്‍ട്ടി കേന്ദ്രങ്ങളെ ഞെട്ടിക്കുകയായിരുന്നു.

മത്സരിച്ചത് എല്‍.ജെ.ഡി.യാണെങ്കിലും എതിര്‍പക്ഷത്ത് ആര്‍എംപി ആയത് കൊണ്ട് വടകരയിലെ മത്സരത്തിനെ സി.പി.എം. അഭിമാനപോരാട്ടമായാണ് കണ്ടത്. രണ്ടുതവണ മുഖ്യമന്ത്രി പിണറായി വിജയനെ മണ്ഡലത്തില്‍ പ്രചാരണത്തിനായി കൊണ്ടുവന്നിട്ടും വടകരയിലെ തോല്‍വി് സി.പി.എമ്മിനെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. ആര്‍.എം.പി.ഐ. രൂപവത്കരിച്ചശേഷം വടകരയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് ഇടതുമുന്നണി പ്രതിനിധിയെ വിജയിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. മൂന്ന് ലോക്‌സഭാതിരഞ്ഞെടുപ്പിലും തോറ്റു. അപ്പോഴെല്ലാം നിയമസഭാ മണ്ഡലത്തിലെ വിജയങ്ങള്‍ ഇടത് മുന്നണിക്ക് ആശ്വാസമായിരുന്നു.


        

പ്രതികൂലരാഷ്ട്രീയ സാഹചര്യത്തിലും ജനതാദളിലെ മുതിര്‍ന്ന നേതാവ് സി.കെ. നാണു 2011ലും 2016ലും വിജയിച്ചത് ഇടതുപക്ഷത്തിനും സി.പി.എമ്മിനും വലിയ ആശ്വാസമായിരുന്നു പകര്‍ന്നത്.

ഈ വിജയമാണ് കെ കെ രമയിലൂടെ അട്ടിമറിക്കപ്പെട്ടത്. ഒഞ്ചിയവും ഏറാമലയും ചോറോടും അഴിയൂരും വടകരയും ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ പ്രതിനിധിയായി ഇടതുമുന്നണിയില്‍നിന്ന് എം.പി.യും എം.എല്‍.എ.യും ഇല്ലാത്ത അവസ്ഥയിലാണ്.

അഞ്ച് തദ്ദേശസ്ഥാപനങ്ങളില്‍ വടകര നഗരസഭയിലും ചോറോട് പഞ്ചായത്തിലും മാത്രമേ ഇടതിന് ഭരണമുള്ളൂ. ഒഞ്ചിയം ,ഏറാമല, അഴിയൂര്‍ ഗ്രാമ പഞ്ചായത്തുകളില്‍ ആര്‍എംപി- യുഡിഎഫ് കൂട്ട്‌കെട്ടാണ് ഭരിക്കുന്നത്. വടകര ബ്ലോക്ക് പഞ്ചായത്ത് ഇടതിനൊപ്പമാണ്.

എല്‍.ജെ.ഡി.യെ സംബന്ധിച്ചിടത്തോളം വടകരമണ്ഡലം കൈവിട്ടത് വലിയ തിരിച്ചടിയായാണ് കണക്കാക്കുന്നത്. സോഷ്യലിസ്റ്റുകളുടെ പൈതൃക ഭൂമിയായ വടകരയില്‍ നിന്നും 57 ശേഷം സോഷ്യലിസ്റ്റ് ഇതര ജനപ്രതിനിധി തെരഞ്ഞെടുക്കപ്പെടുന്നത് 2021 ലാണ്.

1957ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ എം.കെ. കേളു എം.എല്‍.എ.യായ ശേഷം കമ്മ്യൂണിസ്റ്റ്് പശ്ചാതലത്തമുള്ള ജനപ്രതിധി തെരഞ്ഞെടുക്കപ്പെട്ടുന്നത് ആര്‍എംപിയില്‍ നിന്നാണ് എന്നത് ഏറെ ശ്രദ്ധേയമാണ്.

വടകര മേഖലയില്‍ ടി.പി. ചന്ദ്രശേഖരന്‍ ഇപ്പോഴും സ്വാധീന ശക്തിയായി തുടരുന്നു. രക്തസാക്ഷിയായ ചന്ദ്രശേഖരന്‍ .. ജീവിച്ചിരിക്കുന്ന ചന്ദ്രശേഖരനേക്കാള്‍ കരുത്തനാണെന്ന് തെളിയിക്കുകയാണ് വടകരയിലെ ആര്‍എംപിയുടെ രാഷ്ട്രീയ മുന്നേറ്റം..

ഇക്കാര്യം ഇടതുമുന്നണിയെ അനുകൂലിക്കുന്നവരും രഹസ്യമായി സമ്മതിക്കുന്നുണ്ട്. ടി.പി. കൊല്ലപ്പെട്ടിട്ട് ഒമ്പതുവര്‍ഷമായെങ്കിലും കെ.കെ. രമ സ്ഥാനാര്‍ഥിയായി വന്നതോടെയാണ് ഈ ഘടകം വീണ്ടും ഉയര്‍ന്നുവന്നത്. സര്‍ക്കാരിന് അനുകൂലമായ വികാരം കേരളത്തിലുടനീളം ഉണ്ടായിട്ടും വടകരയില്‍ അത് ദൃശ്യമാകാതെപോയതിന്റെ കാരണം ഇതാണെന്നാണ് വിലയിരുത്തല്‍.

ടി.പി. വധത്തില്‍ പ്രതിഷേധമുള്ള ഒട്ടേറെ സി.പി.എം. പ്രവര്‍ത്തകരുണ്ട്. ഇവരെയൊക്കെ സ്വാധീനിക്കാന്‍ രമയുടെ സ്ഥാനാര്‍ഥിത്വത്തിന് സാധിച്ചിരിക്കാമെന്നാണ് ആര്‍.എം.പി. വിശ്വസിക്കുന്നത്. ഒപ്പം യു.ഡി.എഫിന്റെ പിന്തുണയും നിര്‍ണായകമായി. ഒറ്റപ്പെട്ട എതിര്‍ശബ്ദങ്ങള്‍ ഉണ്ടായെങ്കിലും ഇതിനെയെല്ലാം അതിജീവിക്കാന്‍ യു.ഡി.എഫിനും ആര്‍.എം.പി.ക്കുമായി.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS