വടകര : ഏറാമല ഗ്രാമ പഞ്ചായത്തിലെ ബിജെപി നേതൃത്വത്തിന് എതിരെ ഉയര്‍ന്ന് വന്ന വോട്ട് കച്ചവട ആരോപണം വീണ്ടും വിവാദമാകുന്നു.

ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന വനിത സിപിഐയില്‍ ചേര്‍ന്നു. ഏറാമല ഗ്രാമ പഞ്ചായത്തതിലെ 13ാം വാര്‍ഡില്‍ നിന്ന് കെ.സി.ടി.ഷാനിയാണ് ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഐയില്‍ ചേര്‍ന്നത്. നാദാപുരം മണ്ഡലം സെക്രട്ടറി അഡ്വ പി.ഗവാസ് ഷാനിയെ പതാക നല്കി സിപിഐയിലേക്ക് സ്വീകരിച്ചു. തെരഞ്ഞെടുപ്പുകളില്‍ ബിജെപി സ്വീകരിക്കുന്ന വോട്ട് കച്ചവടമാണ് മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നു ഷാനി പറഞ്ഞു.എകെ കുഞ്ഞിക്കണാരന്‍, എന്‍.എം.ബിജു, കെ.പി.സൗമ്യ, കെ.കെ.രഞ്ജിഷ്, എ.കെ.ഐഷിന് എന്നിവര്‍ പ്രസംഗിച്ചു.

വടകര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Vatakaranews Live
RELATED NEWS
