Categories
Flash News

എടച്ചേരിയില്‍ കിണര്‍ അപകടം : രക്ഷാപ്രവര്‍ത്തനം രണ്ടര മണിക്കൂര്‍ പിന്നിട്ടു

വടകര : എടച്ചേരിയില്‍ കിണര്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടത്തില്‍പെട്ട തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമം രണ്ടര മണിക്കൂര്‍ പിന്നിട്ടു. കായക്കൊടി സ്വദേശി മയങ്ങില്‍ കുഞ്ഞമ്മദ് (55) ആണ് മണ്ണിനടിയില്‍പ്പെട്ടത്.

രക്ഷാപ്രവര്‍ത്തനത്തിന് മഴ തടസ്സമാകുന്നുണ്ട്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് എടച്ചേരി പുതിയങ്ങാടിയ്ക്കടുത്ത കിണര്‍ ഇടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മണ്ണിനടിയില്‍പ്പെട്ടത്.

മുതിരകാട്ട് അമ്മദ്‌ന്റെ വീട്ടുപറമ്പില്‍ ആണ് ദുരന്തം. പുതിയ കിണര്‍ കുഴിക്കുമ്പോള്‍ മേല്‍ ഭാഗം ഇടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.


ഒരാളെ നാട്ടുകാരും രക്ഷാ സേനയും ചേര്‍ന്ന് പുറത്തെടുത്തു. ഇയാളെ വടകരയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി മണ്ണിനടിയില്‍ പെട്ട ആളെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് പോലീസും അഗ്‌നിശമന സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP