Categories
Breaking News

വടകര ആശ ഹോസ്പിറ്റലില്‍ ‘ ഹൃദയത്തിനായി ഒരു കരുതല്‍’ പരിപാടി സംഘടിപ്പിച്ചു

വടകര: ലോക ഹ്യദയ ദിനത്തിനോട് അനുബന്ധിച്ച് ആശ ഹോസ്പിറ്റല്‍, ഏഞ്ചല്‍സ്, ബെസ്‌ററ്എയ്ഡ് ഡയബെറ്റിസ് കെയര്‍ എന്നിവര്‍ സംയുക്തമായി ‘ഹൃദയത്തിനായി ഒരു കരുതല്‍’ സംഘടിപ്പിച്ചു. കോവിഡ്19 മാനദണ്ഡങ്ങള്‍ പാലിച്ചു വടകര അഞ്ചുവിളക്കു ജംഗ്ഷനില്‍ പരിപാടി ആരോഗ്യ പ്രവര്‍ത്തകരും, ഏഞ്ചല്‍സ് വോളിന്റിയേഴ്‌സും പങ്കെടുത്തു.

ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം പരിപാടി ഉദ്ഘാടനം ചെയ്തു. ബെസ്‌ററ്എയ്ഡ് ഡയബെറ്റിസ് കെയര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അഫ്രോസ് ഹൃദയ ദിന സന്ദേശം നല്‍കി. ഏഞ്ചല്‍സ് സംസ്ഥാന ഡയറക്ടര്‍ ഡോ. കെ. എം. അബ്ദുല്ല പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.

ആശ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അജ്മല്‍ കെ , ഏഞ്ചല്‍സ് ജില്ലാ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി പി രാജന്‍, ഏഞ്ചല്‍സ് ഫിനാന്‍സ് ഡയറക്ടര്‍ കെ ചന്ദ്രന്‍, ആശ ഹോസ്പിറ്റല്‍ മാനേജര്‍ ജോയല്‍ ആന്റണി, നഴ്‌സിംഗ് ഓഫീസര്‍ എബിന്‍ ബാബു, ഏഞ്ചല്‍സ് ഇ.എം.സി.ടി വോളന്റീര്‍ പി.പി. സത്യനാരായണന്‍ എന്നിവര്‍ സംസാരിച്ചു.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP