പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുഖാവരണങ്ങള്‍ നല്‍കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

By | Monday April 6th, 2020

SHARE NEWS

കുറ്റ്യാടി: മരുതോങ്കര പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ആവശ്യമായ മുഖാവരണങ്ങള്‍ എത്തിച്ചു നല്‍കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാതൃകയായി .ലെന ക്രിയേഷന്‍സ് വടകരയുടെ സഹകരണത്തോടെ യൂത്ത് കോണ്‍ഗ്രസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പഞ്ചായത്തിലെ ആരോഗ്യ ഉപകേന്ദ്രങ്ങളിലടക്കം ആവശ്യമായ മുഖാവരണം എത്തിച്ച് നല്‍കിയത് .യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി.ദുല്‍ഖിഫില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ: ഇ.വി.ആനന്ദിന് മുഖാവരണം കൈമാറി.യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പ്രിന്‍സ് ആന്റണി, വി.വി.അനസ്, പി.പി.ദിനേശന്‍, വി.വി ജേഷ്, റോയ് മാത്യു, ആകാശ് തൊട്ടില്‍ പാലം തുടങ്ങിയവര്‍ പങ്കെടുത്തു

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്