News Section: ഓർക്കാട്ടേരി

കുടുംബ ബന്ധങ്ങള്‍ ദൃഢമാകാനുള്ള തിരിച്ചറിവുകള്‍ പകര്‍ന്നുകൊണ്ട് അമ്മക്കൊരുമ്മ പരിപാടിക്ക് തിരശ്ശീല വീണു

December 8th, 2018

  വടകര:കുടുംബ ബന്ധങ്ങള്‍ ദൃഢമാകാനുള്ള  തിരിച്ചറിവുകള്‍ പകര്‍ന്നുകൊണ്ട് അമ്മക്കൊരുമ്മ ബോധവല്‍ക്കരണ പരിപാടിക്ക് ഓര്‍ക്കാട്ടേരി കച്ചേരി മൈതാനത്ത്  തിരശ്ശീല വീണു. പെണ്‍ കുട്ടികളും അമ്മമാരും തമ്മിലുള്ള മാനസിക ബന്ധം ഊട്ടിയിറിപ്പിക്കുകയെന്ന എന്ന ലക്ഷ്യത്തോടെയാണ് ഏറാമല ഗ്രാമ പഞ്ചായത്തും,എടച്ചേരി ജനമൈത്രി പോലീസും സംയുക്തമായി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്.   സി.കെ.നാണു എം.എല്‍.എ പരിപാടി ഉല്‍ഘാടനം ചെയ്ത ചടങ്ങില്‍ പാറക്കല്‍ അബ്ദുള്ള എംഎല്‍എ റൂറല്‍ എസ്.പി ജി.ജയ്‌ദേവ്, പൊലീസ് ഉദ്യോഗസ്ഥര്‍ എന്ന...

Read More »

വടകരയില്‍ വിവാഹ ചടങ്ങിനിടയിൽ സ്വർണ്ണാഭരണം കവർന്ന സ്ത്രീ അറസ്റ്റിൽ

December 7th, 2018

വടകര:ഓഡിറ്റോറിയത്തിലെ വിവാഹ ചടങ്ങുകളിൽ കുട്ടികളുടെ സ്വർണ്ണാഭരണങ്ങൾ കവർച്ച നടത്തുന്ന സ്ത്രീ അറസ്റ്റിൽ.തലശ്ശേരി കായ്യത്ത് റോഡിൽ ഷാജഹാൻ മൻസിൽ റഹീസിന്റെ ഭാര്യ റസ്‌ല(41)യെയാണ് വടകര സി.ഐ ടി.മധുസൂദനൻ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അംഗങ്ങൾ അറസ്റ്റ് ചെയ്തത്. വെള്ളികുളങ്ങര അത്താഫി ഓഡിറ്റോറിയത്തിൽ ഒക്ടോബർ മാസം 27ന് നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത കല്ലേരി സ്വദേശിനി കണ്ടിയിൽ അഫ്‌സത്തിന്റെ അഞ്ചു വയസ്സുള്ള കുട്ടിയുടെ കൈയ്യിൽ അണിഞ്ഞ സ്വർണ്ണ വള കവർച്ച നടത്തിയ കേസ്സിലാണ് അറസ്റ്റ്. കവർന്ന സ്വർണ്ണാഭരണം തലശ്ശേരിയിലെ ജൂവ...

Read More »

വടകരയില്‍ വൈദ്യുതി വിതരണം പുനസ്ഥാപിച്ചതായി കെ എസ് ഇബി

December 7th, 2018

വടകര: അരീക്കോട് - ഓര്‍ക്കാട്ടേരി 220 കെവി ലൈന്‍ തകരാറിലായതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചതായി കെഎസ്ഇബി. അരീക്കോട് 220 കെവി സബ് സ്റ്റേഷനില്‍ നിന്ന് ഓര്‍ക്കാട്ടേരി ലൈനില്‍ രണ്ട് കിലോമീറ്റര്‍ അകലെ കാരിപറമ്പില്‍ കണ്ടക്ടര്‍ പൊട്ടിയതോടെയാണ് വൈദ്യുതി വിതരണം താറുമാറായത്. രണ്ട് ഫീഡറുകളില്‍ ഒന്ന് തകരാറിലായാല്‍ അടുത്ത ഫീഡറില്‍ പൂര്‍ണ തോതില്‍ വൈദ്യുതി വിതരണം താങ്ങാന്‍ പറ്റില്ല. ഇക്കാരണത്താലാണ് നിയന്ത്രണം ഏര്‍പെടുത്തിയത്. വ്യാഴാഴ്ച ഉച്ച മുതല്‍ ഇന്ന് രാവിലെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെട...

Read More »

ലീഗ് പ്രവര്‍ത്തകരുടെ എല്‍ഇഡി പാരച്യൂട്ട് റെയില്‍വേ വൈദുതി ലൈനില്‍ വീണ സംഭവത്തില്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് കേസടുത്തു

December 1st, 2018

വടകര: യൂത്ത് ലീഗിന്റെ യുവജന യാത്രയുടെ സ്വീകരണ പരിപാടിയില്‍ ലീഗ് പ്രവര്‍ത്തകര്‍ പറത്തിയ എല്‍ഇഡി പാരച്യൂട്ട് റെയില്‍വേ വൈദുതി ലൈനില്‍ വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ട സംഭവത്തില്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് കേസടുത്തു ഇന്നലെ രാത്രി 8 മണിയോടെയാണ് ലീഗ് പ്രവര്‍ത്തകര്‍ പറത്തിയ എല്‍ഇഡി പാരച്യൂട്ട് റെയില്‍വേ വൈദുതി ലൈനില്‍ വീണ് ഗതാഗതം തടസപ്പെട്ടത്്്. പാരച്യൂട്ട് വൈദ്യുതി ലൈനില്‍ വീണ് മംഗള എക്‌സ്‌പ്രെസ്സും ഇന്‍ഡോര്‍ എക്‌സ്പ്രസ്സും വടകര സ്റ്റേഷനില്‍ മണിക്കൂറോളം കുടുങ്ങി കിടക്കുകയായിരുന്നു. എല്ലാ ട്രെയി...

Read More »

നവോദയ പ്രവേശനം 15 വരെ അപേക്ഷിക്കാം

December 1st, 2018

വടകര: നവോദയ സ്‌കൂളിലെ ആറാംക്ലാസിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 15- വരെ നീട്ടി. www.jnvcalicut.gov.in എന്ന വൈബ്‌സൈറ്റിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജില്ലയിലെ എല്ലാ എ.ഇ.ഒ. ഓഫീസുകളിലും അപേക്ഷാഫോറം സൗജന്യമായി ലഭിക്കും.നവോദയ വിദ്യാലയത്തിൽ ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ: 0496-2981700, 9495539679.

Read More »

വൈക്കലശേരിയില്‍ ലീഗ്-സിപിഎം സംഘര്‍ഷം; ലീഗ് ഓഫീസിന് തീയിട്ടു

November 29th, 2018

  വടകര: വൈക്കലശേരിയില്‍ ലീഗ്-സിപിഎം സംഘര്‍ഷത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപെടെ മൂന്നു പേർക്ക് പരിക്കേക്കുകയും സംഘര്‍ഷത്തിന്റെ തുടർച്ചയായി ലീഗ് ശാഖാ ഓഫീസിനു തീയിടുകയും ചെയ്തു. വില്യാപ്പള്ളി പഞ്ചായത്തിലെ മയ്യന്നൂർ വൈക്കിലശേരി റോഡിൽ സിപിഎം ലീഗ് സംഘർഷം നടന്നത്. തീപടർന്നത് ശ്രദ്ധയിൽപെട്ടതിനാൽ ഉടൻ തീയണച്ചു. ഓഫീസിൽ തൂക്കിയ യുവജനയാത്രയുടെബോർഡിനാണ് തീയിട്ടത്. ഓഫീസിലേക്ക് തീപടർന്ന് വരാന്തയിലെ സാധനങ്ങൾ നശിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കുനിയിൽ ശ്രീജിത്ത്, വൈഷ്ണവ്, അർജുൻ എന്നിവർക്കാണ് നേരത്തെയുണ...

Read More »

ഓർക്കാട്ടേരി ഹൈസ്കൂൾ ക്ലാസ് മുറികളിൽ വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി എനി ഗാന്ധി സൂക്തങ്ങളും

November 26th, 2018

വടകര : ഓർക്കാട്ടേരി കെ.കെ.എം ഗവ.ഹൈസ്കൂൾ ക്ലാസ് മുറികളിൽ വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി എനി ഗാന്ധി സൂക്തങ്ങളും.    ഗാന്ധിജിയുടെ നൂറ്റി അമ്പതാം ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് പ്രതിദിനം ഒരു ഗാന്ധി സൂക്തം എന്ന പരിപാടി ഗാന്ധിദർശൻ ക്ലബ്, ആവി ഷ്കരിച്ചത്. അധ്യയന ദിവസത്തിന്റെ തുടക്കത്തിൽ ഒരു ഗാന്ധി വചനം ക്ലാസിൽ പ്രദർശിപ്പിക്കുകയും അത് കുട്ടികൾ നോട്ടുബുക്കിൽ പകർത്തുകയും ചെയ്യും.  അച്ചടക്കം, ശുചിത്വം, കൃത്യനിഷ്ഠ, പoനം, എന്നിവയിൽ കുട്ടികളുടെ തെറ്റായ മനോഭാവങ്ങൾ മാറ്റിയെടുക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ...

Read More »

ഉള്‍നാടന്‍ മത്സ്യകൃഷി വികസനം; കല്ലുമേക്കായ കൃഷിക്ക് അപേക്ഷ ക്ഷണിച്ചു.

November 12th, 2018

കോഴിക്കോട് : ഉള്‍നാടന്‍ മത്സ്യകൃഷി വികസനം ലക്ഷ്യമിട്ട് ജില്ലയില്‍ മത്സ്യകര്‍ഷക വികസന ഏജന്‍സി മുഖേന നടപ്പിലാക്കുന്ന ജനകീയമത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി കല്ലുമേക്കായ കൃഷിക്ക് (വ്യക്തികള്‍, ഗ്രൂപ്പുകള്‍ ) നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ക്ക് വെസ്റ്റ്ഹില്ലിലെ മത്സ്യകര്‍ഷക വികസന ഏജന്‍സിയുമായി ബന്ധപ്പെടാം. അപേക്ഷ ഈ മാസം 19 ന് വൈകീട്ട് നാലുമണിക്ക് മത്സ്യകര്‍ഷക വികസന ഏജന്‍സി ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0495 2381430.

Read More »

സംഘർഷം കണക്കിലെടുത്ത് ക്ഷേത്രോത്സവങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

November 10th, 2018

വടകര:വടകര പോലീസ് സ്റ്റേഷൻ പരിധിയിൽ ക്ഷേത്രോത്സവങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.കഴിഞ്ഞ ദിവസം വടകര പോലീസ് വിളിച്ചു ചേർത്ത ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും യോഗത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടത്.   ഉത്സവങ്ങളോടനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ പാർട്ടികളുടെയും,അനുബന്ധ സംഘടനകളുടെയും പ്രചരണ ബോർഡുകൾകൊടികൾ,എന്നിവ സ്ഥാപിക്കുന്നതും വൈദ്യുതി പോസ്റ്റുകൾ,റോഡ് തുടങ്ങിയ സ്ഥലങ്ങളിലും പ്രചരണം അനുവദനീയമല്ല.ക്ഷേത്രത്തിലും,പരിസര പ്രദേശങ്ങളിലും ചൂതാട്ടം ...

Read More »

ശബരിമല സംരക്ഷണ രഥയാത്ര; തൊട്ടില്‍പാലത്ത് സ്വീകരണം നല്‍കി

November 10th, 2018

വടകര: ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ എന്‍ ഡി എ യുടെ നേതൃത്വത്തില്‍ ബി ജെ പി സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി. എസ്. ശ്രീധരന്‍ പിള്ളയും, ബി ഡി ജെ എസ്സ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്ര തൊട്ടില്‍പാലത്ത് സ്വീകരണം നല്‍കി. വടകര പുതിയ ബസ്സ്‌ സ്റ്റാന്റ് പരിസരത്ത് അല്‍പ സമയത്തിനുള്ളില്‍ എത്തും. വടകരയില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ എന്‍ ഡി എ യുടെ സംസ്ഥാന നേതാക്കള്‍ സംസാരിക്കും. തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച്  കുറ്റ്യാടി...

Read More »