News Section: കൊയിലാണ്ടി

ഡിസംബര്‍ 20 മുതല്‍ കോരപ്പുഴ പാലത്തില്‍ ഗതാഗത നിയന്ത്രണം

December 12th, 2018

കോഴിക്കോട് : എലത്തൂര്‍ കോരപ്പുഴ പാലം പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി ഈ മാസം 20 മുതല്‍ പ്രവൃത്തി തീരുന്നതുവരെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കും. കൊയിലാണ്ടി ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങള്‍ വെങ്ങളം പൂളാടിക്കുന്ന്, പാവങ്ങാട് വഴി കോഴിക്കോട്ടേക്കും കോഴിക്കോട്ടുനിന്ന് കൊയിലാണ്ടി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പാവങ്ങാട്, പൂളാടിക്കുന്ന്, വെങ്ങളം വഴിയും സഞ്ചരിക്കണമെന്ന് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Read More »

രാഷ്ട്രീയ പാർട്ടികളുടെ നടപടി; ഇലക്ട്രിക് പോസ്റ്റിൽ എഴുതുമ്പോൾ കേസ്സെടുക്കാൻ പോലീസ്

December 10th, 2018

വടകര:വൈദ്യുതി പോസ്റ്റിൽ പെയിന്റ് അടിച്ച് എഴുതിയാൽ കർശന നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകുന്നു.വൈദ്യതി ബോർഡിന്റെ പരാതി ലഭിച്ചാൽ തുടർ നടപടി സ്വീകരിക്കാനാണ് പോലീസ് തയാറാകുന്നത്. പോസ്റ്റിൽ പെയിന്റ് ചെയ്ത് പരസ്യം എഴുതുന്നവർക്കും,രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നവും, പരിപാടികളും എഴുതുന്നവർക്കും എതിരായി നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് വടകര പോലീസ്.ഇലക്ട്രിക് പോസ്റ്റ് രാഷ്ട്രീയ പാർട്ടികൾ ദുരുപയോഗം ചെയ്യുന്നത് പലപ്പോഴും പലയിടങ്ങളിലായി സംഘർഷങ്ങൾ ഉണ്ടാകാനും ഇടയാക്കിയ സാഹചര്യത്തിലാണ് കർശന നടപടിയുമായി പോലീസ് രംഗത്ത് ഇറങ്ങ...

Read More »

കൊയിലാണ്ടിയില്‍ റെയില്‍വെ മേല്‍പ്പാലത്തിന് സമീപം അജ്ഞാത സ്ത്രീയുടെ മൃതദേഹം

December 8th, 2018

കൊയിലാണ്ടി; കൊയിലാണ്ടിയില്‍ റെയില്‍വെ മേല്‍പ്പാലത്തിന് സമീപം  അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. രാവിലെ 10 മണിയോടെയാണ് മൃതദേഹം യാത്രക്കാരുടെ ശ്രദ്ധയില്‍ പെടുന്നത്.

Read More »

നവീകരിച്ച കൊയിലാണ്ടി കൊല്ലം ചിറ ഉദ്ഘാടനം നാളെ

December 7th, 2018

കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാര്‍ നബാര്‍ഡിന്റെ സഹായത്തോടെ നവീകരിച്ച കൊല്ലം ചിറയുടെ ഉദ്ഘാടനം നാളെ വൈകീട്ട് 5 മണിക്ക് കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വ്വഹിക്കും. എം.എല്‍.എ കെ.ദാസന്‍ അധ്യക്ഷനാവുന്ന ചടങ്ങില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി., ഇ.കെ.വിജയന്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ തുടങ്ങിയവര്‍ സന്നിഹിതരാവും. സംസ്ഥാന കൃഷി വകുപ്പ് നബാര്‍ഡിന്റെ സഹായത്തോടെ 3.26 കോടി രൂപ ചെലവഴിച്ചാണ് പിഷാരികാവ് ദേവസ്വത്തിനു കീഴിലുള്ള ചിറയുടെ ചുറ്റുമതിലും സംരക്ഷണ ഭിത്തിയും അടക്കമുള്ള പ്രവൃത്തി ...

Read More »

ട്രെയിനുകള്‍ അതിവേഗത്തില്‍ വടകരയില്‍ അപകടങ്ങള്‍ പതിവാകുന്നു

December 6th, 2018

വടകര: ട്രെയിന്‍ തട്ടി യാത്രക്കാര്‍ അപകടത്തില്‍ പെടുന്നത് പതിവായിയിട്ടും വിദ്യാര്‍ത്ഥികള്‍ റെയില്‍ പാതയുടെ മുകളിലൂടെ നടന്ന് പോകുന്നത് സാധാരണ കാഴ്ച. . വടകര റെയില്‍ സ്റ്റേഷന്‍ , നാദാപുരം റോഡ് റെയില്‍വെ സ്‌റ്റേഷന്‍ പരിസരം എന്നിവടങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ റെയില്‍വെ ട്രാക്കിലൂടെ കളിച്ചും ചരിച്ചും നടന്ന് പോകുന്നത് സ്ഥിരം കാഴ്ചയായി മാറുന്നത്. വടകര ബിഎം ഹൈസ്‌കൂള്‍, മടപ്പള്ളി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് പ്രധാനമായും റെയില്‍വെ പാളം കടന്ന് പോകുന്നത്. അഞ്ച് മാസത്തിനിടെ രണ്ട് മരണങ്ങളാണ...

Read More »

ഗവണ്‍മെന്റ് ജോലി ആഗ്രഹിക്കുന്നവര്‍ ഇപ്പോള്‍ തന്നെ സൗജന്യ മത്സരപരീക്ഷാ പരിശീലനത്തിനായി അപേക്ഷിക്കൂ

December 5th, 2018

കോഴിക്കോട് സി.സി.എം.വൈയില്‍ പി.എസ്.സി/എസ്.എസ്.സി/യൂണി: അസിസ്റ്റന്റ്/ സി.ജി.എല്‍ പരീക്ഷകള്‍ക്കായുള്ള സൗജന്യ പരിശീലന കോഴ്‌സുകള്‍ക്കുള്ള അപേക്ഷ ഈ മാസം 15 വരെ സ്വീകരിക്കും. പി.എഫ്.സി (പിഎസ്.സി ഫൗണ്ടേഷന്‍ കോഴ്‌സ്), ജി.സി.ഇ.സി (ബിരുദ/ ബിരുദാനന്തര തലം), എസ്.സി.എസ്.ഇ (വിദ്യാര്‍ത്ഥികള്‍ക്കും താല്‍ക്കാലിക തൊഴിലുള്ളവര്‍ക്കും ഞായറാഴ്ച ക്ലാസുകള്‍) എന്നീ കോഴ്‌സുകളാണ് ആരംഭിക്കുന്നത്. ഈ മാസം 16ന് നടക്കുന്ന എന്‍ട്രന്‍സ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പുറമെ ഇതര ഒ.ബി.സി വിഭാഗക്കാര്‍ക്ക്...

Read More »

പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളില്‍ ഉപരിപഠനത്തിനായി അവസരം

December 3rd, 2018

വടകര: വിദേശ സര്‍വ്വകലാശാലകളില്‍ ഉപരിപഠനത്തിനുളള അവസരം സംസ്ഥാനത്തെ ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട ഉന്നത പഠന നിലവാരം പുലര്‍ത്തി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളില്‍ മെഡിക്കല്‍/എഞ്ചിനീയ റിംഗ്/പ്യുവര്‍ സയന്‍സ്/അഗ്രികള്‍ച്ചര്‍/സോഷ്യല്‍ സയന്‍സ്/നിയമം/മാനേജ്‌മെന്റ്  കോഴ്‌സുകളില്‍  (പി.ജി, പി.എച്ച്.ഡി കോഴ്‌സുകള്‍ മാത്രം) ഉപരിപഠനം  നടത്തുന്നതിനുള്ള അവസരം ഒരുക്കി പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് (രണ്ടാം ഘട്ടം) അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫാറത്തിന്റെ മാതൃകയും, യോഗ്യതാ മാനദണ്ഡ...

Read More »

എ.കെ.പി.എ.ജില്ലാ സമ്മേളനം വടകരയിൽ

December 1st, 2018

വടകര:ഓൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസ്സോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ഡിസംബർ നാലിന് വടകര ടൗൺ ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനം,ട്രേഡ് ഫെയർ,പൊതു സമ്മേളനം പ്രകടനം,പ്രതിനിധി സമ്മേളനം,ദുരിതാശ്വാസ വിതരണം,കിഡ്‌നി പരിശോധന ക്യാമ്പ് എന്നിവ നടക്കും.സമ്മേളനത്തിന്റെ മുന്നോടിയായി നാളെ(മൂന്നിന്)അഴിയൂരിൽ നിന്നും ആരംഭിക്കുന്ന വിളംബര ജാഥ വടകര ടൗൺ ഹാളിൽ സമാപിക്കും. നാലിന് ജില്ലയിലെ സ്റ്റുഡിയോകൾ അവധിയായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.കാലത്ത് എട്ട...

Read More »

മൂടാടി തെരു മഹാഗണപതി ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനം

December 1st, 2018

കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഡിവിഷനു കീഴിലുളള മൂടാടി തെരു മഹാഗണപതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ ഈ മാസം 24 ന് അഞ്ചിനകം ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോം ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ : 0495 2374547.

Read More »

പട്ടികജാതി വിഭാഗക്കാര്‍ക്ക് സൗജന്യ മത്സരപരീക്ഷാ പരിശീലനം

November 29th, 2018

 വടകര: ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്ക് വിവിധ മത്സരപരീക്ഷകള്‍ക്കായി ജില്ലാ പഞ്ചായത്ത് സൗജന്യപരിശീലനം നല്‍കും. 18 നും 35 നും ഇടയ്ക്ക് പ്രായമുള്ള പത്താംതരം പാസ്സായവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ യോഗ്യതാസര്‍ട്ടിഫിക്കറ്റ് സഹിതം ന•-ണ്ട ഗ്രാമപഞ്ചായത്തിലെ അക്ഷയകേന്ദ്രത്തിലോ, കക്കട്ടിലെ ജില്ലാ പഞ്ചായത്തിന്റെ അക്ഷയകേന്ദ്രത്തിലോ കോഴിക്കോട് സിവില്‍സ്റ്റേഷനിലെ  സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററിലോ ഡിസംബര്‍ മൂന്നിന് രാവിലെ  10.30 നകം നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ടതാണ്. ഡിസംബര്‍ ന...

Read More »