മത്സ്യബന്ധന യാനങ്ങള്‍ക്ക് ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റി പെര്‍മിറ്റ് വേണം

വടകര : ജില്ലയില്‍ മത്സ്യബന്ധനത്തിന് പോകുന്ന എല്ലാ യാനങ്ങളും ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റിയുടെ പെര്‍മിറ്റ് എടുക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ട്രോളിങ് നിരോധനത്തിന് ശേഷം ഹാര്‍ബറിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബേപ്പൂര്‍ ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റി യോഗത്തിലാണ്...

കോവിഡ് പ്രതിരോധം : വിവാഹ ചടങ്ങുകളില്‍ ആളുകള്‍ കൂടരുത്

കോഴിക്കോട് : ജില്ലയില്‍ കോവിഡ് പ്രതിദിന കണക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് കലക്ടര്‍ സാംബശിവ റാവു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. പൊതുസ്ഥലങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കും. വിവാഹം പോലു...

കോവിഡ് യാത്രാ മാനദണ്ഡത്തില്‍ പ്രവാസ ലോകത്ത് വ്യാപക പ്രതിഷേധം ; നടപടി പുനപരിശോധിക്കണമെന്ന് ഇന്‍കാസ് ഖത്തര്‍

ഖത്തര്‍: ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വരുന്നവര്‍ പിസിആര്‍ ടെസ്റ്റ് ചെയ്ത് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവരാണ്. അങ്ങനെ വരുന്നവര്‍ നാട്ടിലെ എയര്‍പ്പോര്‍ട്ടിലും സ്വന്തം ചിലവില്‍ വീണ്ടും പിസിആര്‍ ടെസ്റ്റ് നടത്തണമെന്ന ഉത്തരവ് പ്രവാസികളോട് കാണിക്കുന്ന ക്രൂരതയാണ്. സാമ്പത്തികയായി ഏറെ പ്രയാസം അനുഭവിക്കുകയും ജോലി നഷ്ടപ്പെട്ടും ചിക...

ലോറി നിയന്ത്രണം വിട്ട് അപകടം ; കുറ്റ്യാടി പ്രകംതളം ചുരം റോഡില്‍ ഗതാഗതക്കുരുക്ക്

കുറ്റ്യാടി: ലോറി നിയന്ത്രണം വിട്ട് അപകടമുണ്ടായതിനെ തുടര്‍ന്ന് പ്രകംതളം ചുരം റോഡില്‍ ഗതാഗതക്കുരുക്ക് . വാഹനത്തിനുള്ളില്‍ കുടങ്ങിക്കിടന്ന രണ്ടുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. താമരശ്ശേരി ചുരത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വലിയ വാഹനങ്ങളെല്ലാം കുറ്റ്യാടി ചുരം വഴിയാണ് കടന്നുപോകുന്നത് കാരണം ഗതാഗതക്കുരുക്ക് വര്‍ധിപ്പിക്കുന്ന സാഹചര്യമാ...

മാധ്യമ പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പരിഗണനലഭിക്കുന്നില്ല; പാറക്കല്‍ അബ്ദുല്ല എം.എല്‍.എ

കുറ്റ്യാടി: രാപ്പകല്‍ അധ്വാനിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് എം.എല്‍.എ പാറക്കല്‍ അബ്ദുല്ല പഞ്ഞു. കുറ്റ്യാടി പ്രസ്‌ഫോറം സംഘടിപ്പിച്ച കുടുംബ സംഗമം ഗ്രീന്‍വാല്ലി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക പത്രപ്രവര്‍ത്തകരായ സി.വി മൊയ്തു മാസ്റ്റര്‍, മൂസ പാലേരി എന്നിവരെ...

കോളേജ് അധ്യാപകര്‍ ഹയര്‍ സെക്കണ്ടറിയിലേക്കോ ? ശമ്പള പരിഷ്‌കരണം ആശാസ്ത്രീയമെന്ന് ആക്ഷേപം

വടകര : ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിരന്തര പ്രശ്‌നങ്ങള്‍ കോളേജ് അദ്ധ്യാപക ജോലി അനാകര്‍ഷകമാക്കിയെന്നും അസി.പ്രൊഫസര്‍ക്ക് ഇപ്പോഴും ഓഫീസ് അസിസ്റ്റന്റിനേക്കാള്‍ കുറഞ്ഞ ശമ്പള സ്‌കെയി ലാണുള്ളതെന്നും ജി.സി.ടി.ഒ കോഴിക്കോട് ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നതിലുള്ള കാലതാമസവും, പ്രമോഷന്‍ സാദ്ധ്യതകളിലെ നൂലാമാലക...

കോവിഡ് വാക്‌സിന്‍ ജില്ലയിലെത്തി വാക്‌സിനേഷന്‍ 16 മുതല്‍

കോഴിക്കോട് : ആദ്യ ഘട്ട കോവിഡ് വാക്‌സിനുകള്‍ ജില്ലയിലെത്തി. പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വികസിപ്പിച്ച വാക്‌സിന്‍ വൈകീട്ട് നാലു മണിയോടു കൂടിയാണ് മലാപ്പറമ്പിലെ റീജ്യണല്‍ വാക്‌സിന്‍ സ്റ്റോറിലെത്തിച്ചത്. വിമാന മാര്‍ഗ്ഗം രാവിലെ പത്തേമുക്കാലോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച് അവിടെ നിന്നും പ്രത്യേകം സജ്ജീകരിച്ച ട്രക്കിലാണ് വാക...

ഇരകള്‍ സംഘടിക്കുന്നു ; ദേശീയ പാത കര്‍മ്മ സമിതി പ്രക്ഷോഭത്തിന് ഒരുങ്ങുന്നു

വടകര : ദേശീയ പാത കര്‍മ്മ സമിതി നീണ്ട ഇടവേളയ്ക്കു ശേഷം പ്രക്ഷോഭത്തിന് ഒരുങ്ങുന്നു . സ്ഥലമെടുപ്പുമായി ബന്ധ പെട്ട് വില നിര്‍ണയത്തിലെ അപാകതകള്‍ പരിഹരിക്കാനോ ഇതുമായി നിലനില്ക്കുന്ന അനിശ്ചിതത്വവും അവസാനിപ്പിക്കാമോ അധികൃതര്‍ക്ക് കഴിയാത്തതാണ് ഇതിനു കാരണം. 2013 ല്‍ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം മെച്ചപ്പെട്ട വിലലഭിക്കുമെന്ന് കരുതി സ്ഥലെ...

ലീഗിന് കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നതില്‍ തെറ്റില്ലെന്ന് കെ മുരളീധരന്‍ എം പി

കോഴിക്കോട്: ലീഗ് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നവെന്ന് ആരോപണങ്ങള്‍ ഉയര്‍ത്തി കാണിച്ച് ഹൈന്ദവ ധ്രുവീകരണമുണ്ടാക്കുന്ന ശ്രമങ്ങളെ പ്രതിരോധിച്ച് കെ മുരളീധരന്‍ എം പി. യുഡിഎഫ് മുന്നണി വിട്ട കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നിയമസഭാ സീറ്റുകള്‍ വീതം വെക്കുമ്പോള്‍ ലീഗിന് നല്‍കുന്നതില്‍ തെറ്റില്ലെന്ന് കെ മുരളീധരന്‍ എംപി. പഞ്ചായത്ത് തെരഞ്ഞെടുപ്പ് തോല്‍...

വില്യാപ്പള്ളിയില്‍ 17 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ ഇന്ന് 692 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 6 പേര്‍ക്കുമാണ് പോസിറ്റീവായത്. 8 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 677 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6366 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്...