വടകര: പൊരുതുന്ന ഇന്ത്യന്‍ കര്‍ഷക ജനതയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് സിപിഎം നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി കര്‍ഷക പരേഡ് സംഘടിപ്പിച്ചു.

പരേഡിന്റെ ഭാഗമായി മേമുണ്ട മേഖലയിലെ വര്‍ഗ്ഗബഹുജന കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കീഴല്‍മുക്കില്‍ നിന്ന് തുടങ്ങിയ കര്‍ഷക പരേഡ് കാവില്റോഡില് സമാപിച്ചു.
കര്‍ഷക പരേഡിന് കൊടക്കാട്ട് ബാബു, രാഗേഷ് പുറ്റാറത്ത്, ടി കെ മുരളി, സി എം സുധ, രജിത കോളിയോട്ട്, എം പി നാരായണന്, സി എം കണാരന് തുടങ്ങിയവര്‍ നേതൃത്വം നല്കി. കാവില്റോഡില് ചേര്‍ന്ന സമാപന സമ്മേളനം സിപിഎം ജില്ലാ കമ്മിറ്റി അംഗം പി കെ ദിവാകരന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കൊടക്കാട്ട് ബാബു അധ്യക്ഷത വഹിച്ചു.


വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിജുള പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. കെ പുഷ്പജ, സി എം ഷാജി എന്നിവര്‍ സംസാരിച്ചു. പി കെ അശോകന് സ്വാഗതം പറഞ്ഞു

News from our Regional Network
RELATED NEWS
