Categories
Flash News

13 കാരനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 22 വര്‍ഷം കഠിന തടവ്

കൊയിലാണ്ടി: പതിമൂന്ന് വയസ്സുള്ള ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതി നടുവണ്ണൂര്‍ പൂനത്ത് പാലോളി കുന്നുമ്മല്‍ പി കെ മാധവനെ 22 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. ഇതുകൂടാതെ ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു.

പിഴത്തുക കേസിലെ ഇരയായ ബാലന് കൈമാറണം. പിഴയടയ്ക്കാത്ത പക്ഷം രണ്ടുവര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കണം. കൊയിലാണ്ടി ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി ജഡ്ജി ടി പി അനിലാണ് ശിക്ഷ വിധിച്ചത്.
പോക്‌സോ നിയമപ്രകാരം 12 വര്‍ഷവും ഐപിസി പ്രകാരം 10 വര്‍ഷവുമാണ് തടവ്. 2019ല്‍ ബാലുശേരി പൊലീസാണ് കേസെടുത്തത്. ഫുട്‌ബോള്‍ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ റബ്ബര്‍ തോട്ടത്തിലേക്ക് കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി ജതിന്‍ ഹാജരായി.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP