ജനതാദള്‍ (എസ് ) നേതാവ് കെ ലോഹ്യക്കെതിരെ ആര്‍ എസ് എസ് വധഭീഷണി

By news desk | Monday October 15th, 2018

SHARE NEWS

വടകര: ജനതാദള്‍ (എസ് ) ജില്ലാ പ്രസിഡന്റ് കെ ലോഹ്യക്കെതിരെ വടകരയില്‍ സംഘ്പരിവാറിന്റെ വധഭീഷണി. ഇതുമായി ലോഹ്യ പൊലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ ദിവസം വടകരയില്‍ നടന്ന ജെ പി (ജയപ്രകാശ് നാരായണന്‍) അനുസ്മരണ പരിപാടിയില്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംഘ്പരിവാറിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എടോയിയില്‍ ഒരു സംഘം ആര്‍എസ് എസ് പ്രവര്‍ത്തകര്‍ സംഘത്തെ തടഞ്ഞ് നിറുത്തി കൈയേറ്റം ചെയ്യുകയും വധ ഭീഷണി മുഴക്കുകയും ചെയ്ത്തായി പരാതിയില്‍ പറയുന്നു.

സമീപത്തെ ബാങ്ക് കെട്ടിടത്തിലെ സിസിടിവി ക്യാമറിയില്‍ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നും പറയുന്നു.
കത്തി കയറ്റി കൊലപ്പെടുത്തുമെന്നാണ് ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സി കെ നാണു എംഎല്‍എ ആവശ്യപ്പെട്ടു.

രാജ്യം മുൂഴുവന്‍ പ്രതിരിക്കുന്നവരെ സംഘ് പരിവാര്‍ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം അത്രിക്രമങ്ങളെന്ന് ലോഹ്യ പ്രതികരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്