News Section: ആയഞ്ചേരി

ആയഞ്ചേരിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

July 8th, 2020

വടകര: ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് തട്ടിപ്പുകാരുടെയും മാഫിയകളുടെയും താവളമാക്കി മാറ്റിയതില്‍പ്രതിഷേധിച്ച് ആയഞ്ചേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രകടനം നടത്തി. മണ്ഡലം ജനറല്‍ സെക്രട്ടറി നജീബ് ചോയിക്കണ്ടി, മിനീഷ് കടമേരി, അശ്വിന്‍കുമാര്‍ വി പി, ഹരീഷ്, സരിന്‍, ഹരിക്കുട്ടന്‍, മുസ്തഫ, ലബീബ് എം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ആയഞ്ചേരി , മേപ്പയ്യൂര്‍, പേരാമ്പ്ര, കൊയിലാണ്ടി, കായക്കൊടി സ്വദേശികള്‍ക്ക് കോവിഡ്

July 5th, 2020

മണിയൂര്‍ സ്വദേശിനി രോഗമുക്തി നേടി കോഴിക്കോട് ജില്ലയില്‍ ഇന്ന് (ജൂലൈ 05) 20 കോവിഡ് പോസിറ്റീവ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. പോസിറ്റീവായവര്‍: 1. കട്ടിപ്പാറ സ്വദേശി(34) ജൂണ്‍ 30 ന് ഖത്തറില്‍നിന്നും വിമാനമാര്ഗ്ഗം കോഴിക്കോട് എയര്‌പ്പോര്ട്ടിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്ന്ന് സ്രവ സാമ്പിള് പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്ന്ന് ചികിത്സയിലാണ്. 2&3. ചങ്ങരോത്ത് സ്വദേശിനിയും (29) , 4 വയസുള്ള മകളും ജൂണ്‍ 24 ന് ബഹ് റൈനില്‍നി...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ യൂത്ത്‌കോണ്‍ഗ്രസ് പ്രതീകാത്മക ബന്ദ് സംഘടിപ്പിച്ചു

July 2nd, 2020

ആയഞ്ചേരി : പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് ആയഞ്ചേരി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതീകാത്മക ബന്ദ് നടത്തി. സി. ആര്‍. സജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബിജേഷ് കുമാര്‍ ടി ടി അധ്യക്ഷനായി. നജീബ് ചോയിക്കണ്ടി, മിനീഷ് കടമേരി, ഹരീഷ് കടമേരി,സരിന്‍ മംഗലാട്, വിഷ്ണു, നാദിര്‍ എന്‍, ലബീബ് എം, ആദില്‍ സി. കെ. സലീല്‍ ടി എന്നിവര്‍ സംസാരിച്ചു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

മേപ്പയൂര്‍, ആയഞ്ചേരി സ്വദേശികള്‍ക്ക് കോവിഡ്

June 28th, 2020

കോഴിക്കോട് :  ജില്ലയില്‍ ഇന്ന് (ജൂണ്‍ 28) ഏഴു പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ  മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രി.വി അറിയിച്ചു. ഇന്ന് പോസിറ്റീവായവരില്‍ അഞ്ച് പേര്‍ വിദേശത്തു നിന്നും (ബഹ്റൈന്‍-1 സൗദി-1 ഖത്തര്‍-3)ഒരാള്‍ ചെന്നൈയില്‍ നിന്നും ഒരാള്‍ ബാംഗ്ലൂരില്‍ നിന്നും വന്നവരാണ്. പോസിറ്റീവായവര്‍ 1.  നന്മണ്ട സ്വദേശി (35) ജൂണ്‍ 26ന് സൗദിയില്‍ നിന്നും വിമാനമാര്‍ഗം കോഴിക്കോട് എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവ് ആയി അവിടെ ചിലികിത്സയിലാണ് ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

പുസ്തകവണ്ടിയുമായി തോടന്നൂര്‍ യു. പി. സ്‌കൂള്‍പുസ്തകങ്ങള്‍ വീട്ടിലെത്തിച്ച് അധ്യാപകര്‍

June 23rd, 2020

വടകര: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ലൈബ്രറി പുസ്തകങ്ങളും, പാഠ പുസ്തകങ്ങളും കുട്ടികളുടെ വീടുകളില്‍ എത്തിച്ചു നല്‍കി തോടന്നൂര്‍ യു. പി. സ്‌കൂള്‍ അധ്യാപകര്‍. ആദ്യ ദിനം നൂറോളം കുട്ടികളുടെ വീടുകളിലാണ് ലൈബ്രറി പുസ്തകങ്ങളും,പാഠ പുസ്തകങ്ങളും എത്തിച്ചു നല്‍കിയത്. മൂന്ന് ദിവസം കൊണ്ട് മുഴുവന്‍ കുട്ടികളുടെ വീടുകളിലും പുസ്തകങ്ങള്‍ എത്തിച്ചു നല്‍കാനാണ് തീരുമാനമെന്ന് പ്രധാനാധ്യാപകന്‍ സി. കെ. മനോജ് കുമാര്‍ അറിയിച്ചു. പുസ്തകവണ്ടി പി. ടി. എ. വൈസ് പ്രസിഡന്റ് എ. ടി. മൂസ്സ ഫ്‌ലാഗ് ഓഫ് ചെയ്തു. അധ്യാപകരായ സി. ആര്‍. സജിത്, ഇ. ക...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കോഴിയിറച്ചി കച്ചവടക്കാര്‍ അമിത വില ഈടാക്കുകയാണെന്ന് പരാതി

June 10th, 2020

വടകര : താലൂക്കിലെ കോഴിയിറച്ചി കച്ചവടക്കാര്‍ ഉപഭോക്താക്കള്‍ കാണുന്ന സ്ഥലത്ത് വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കുറ്റ്യാടി, ആയഞ്ചേരി, തീക്കുനി, ഓര്‍ക്കാട്ടേരി, മണിയൂര്‍, തൂണേരി തുടങ്ങിയ സ്ഥലങ്ങളില്‍ കോഴിയിറച്ചിക്ക് അമിതമായി ഈടാക്കുന്നുവെന്ന നിരവധി പരാതികള്‍ സപ്ലൈ ആഫീസില്‍ ലഭിക്കുന്നുണ്ട്. വില്‍പന വില പ്രദര്‍ശിപ്പിക്കാതെ അമിത വില ഈടാക്കുന്നു എന്നാണ് പരാതി. ജില്ലാ കളക്ടര്‍ നിശ്ചയിച്ച വിലയായ 220 രൂപയ്ക്കു മാത്രമേ വില്‍പന നടത്താവൂ. കച്ചവടക്കാര്‍ പഞ്ചായത്ത്/മുന്‍സിപ്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ആയഞ്ചേരിയില്‍ ഓടി കൊണ്ടിരിക്കുന്ന കാര്‍ കത്തിയത് ഭീതി പരത്തി

June 5th, 2020

വടകര: ആയഞ്ചേരി തിരുവള്ളൂര്‍ റോഡില്‍ ചേറ്റുകെട്ടിയില്‍ വെച്ച് ഓടി കൊണ്ടിരിക്കുന്ന കാര്‍ കത്തിയത് ഭീതി പരത്തി. ചേറ്റുകെട്ടി പാവൂര്‍ പരദേവതാ ക്ഷേത്രത്തിന് സമീപത്ത് വെച്ച് ഇന്ന് വൈകീട്ടാണ് സംഭവം നടന്നത്. എടക്കുടി കാഞ്ഞിരാട്ടുതറ സ്വദേശി മുഹമ്മദിന്റെ കെ എല്‍ 18 വൈ 59 77 ടയോട്ട ഗ്ലാന്‍സ കാറാണ് കത്തിയത്. ഭാര്യയോടൊപ്പം ആയഞ്ചേരിയിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. കാര്‍ കത്തുന്നതായി വഴിയാത്രക്കാരന്‍ വിളിച്ച് പറഞ്ഞതിനെ തുടര്‍ന്നാണ് അപകടം മനസ്സിലാക്കിയത്. ഉടന്‍ തന്നെ കാര്‍ നിറുത്തുകയായിരുന്നു. വടകര ഫയര്‍ഫോഴ്‌സ്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ: പൈങ്ങോട്ടായി ചുണ്ടക്കൈ റോഡ് തകര്‍ന്ന നിലയില്‍

June 2nd, 2020

ആയഞ്ചേരി: പൈങ്ങോട്ടായി ചുണ്ടക്കൈ റോഡിലെ യാത്ര മഴക്കാലമായതോടെ ദുരിതപൂര്‍ണ്ണമായി. കഴിഞ്ഞ പ്രളയക്കാലത്തിന് ശേഷം തകര്‍ന്ന റോഡില്‍ നിറയെ ഇപ്പോള്‍ കുണ്ടും കുഴികളും വെള്ളക്കെട്ടും രൂപപ്പെട്ട് ഗതാഗതം താറുമാറായിരിക്കുകയാണ്. റീ ടാറിങ്ങ് ഉള്‍പ്പടെയുള്ള പ്രവൃത്തിക്കായി സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചെങ്കിലും പി.ഡബ്യു.ഡിയുടെ അനാസ്ഥയാണ് റോഡ് പണി നടക്കാതിരിക്കാനുള്ള കാരണമെന്നാണ് ആക്ഷേപം. റോഡ് നിര്‍മ്മാണം സംബന്ധിച്ച് പി.ഡബ്യൂ.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനിയറുമായി സംസാരിച്ചെങ്കിലും പ്രവൃത്തി സംബന്ധിച്ച കൃത്യമായ മറുപടിയൊന്നും ഉദ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ചെമ്മത്തൂരില്‍ ഇടി മിന്നലില്‍ വീടിന് നാശനഷ്ടം

May 9th, 2020

വടകര: കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലും ചെമ്മത്തൂരില്‍ വീടിന് നാശനഷ്ടം. ചെമ്മരത്തൂര്‍ തൃക്കപറ്റ ശ്രീധരന്റെ വീടിനാണ് നാശനഷ്ടങ്ങളുണ്ടായത്. വയറിംഗ് സംവിധാനം പൂര്‍ണ്ണമായി നശിച്ചു. മെയിന്‍ സ്വിച്ഛ് അടക്കം തകര്‍ന്നു വീടിന്റെ സണ്‍ ഷെയിസിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ഉണ്ണിയത്താം കണ്ടിയില്‍ ഭാസ്‌ക്കരന്‍ മാസ്റ്റര്‍ നിര്യാതനായി

April 28th, 2020

മയ്യന്നൂര്‍: കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിറ്റ് ) ന്റെ മുന്‍ കാല പ്രവര്‍ത്തകനും മൊകേരി നടുപ്പൊയില്‍ യു.പി.സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപകനുമായിരുന്ന ഉണ്ണിയത്താം കണ്ടിയില്‍ ഭാസ്‌ക്കരന്‍ മാസ്റ്റര്‍ (74) നിര്യാതനായി . ഭാര്യ : രാധ മക്കള്‍ സുമിത്ത് ( ഭാരത് ഗ്യാസ് ) സുജിത്ത് ( ഭാരത് ഗ്യാസ് ) ശ്രീജിത്ത് (ലാബ് അസിസ്റ്റന്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ്) മരുമക്കള്‍ :പ്രസീന സുമിത്ത് ( ഫറോക്ക്) വിജിന സുജിത്ത് ( കൂമുള്ളിമുക്ക് ) നിമിഷ ശ്രീജിത്ത് (അയനിക്കാട്) സഹോദരങ്ങള്‍ ദേവി (കരുവഞ്ചേരി) പരേതരായ കൃഷ്ണന്‍, മാ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]